ആയുഷ്മാൻ ഖുറാന

 
Entertainment

വിക്കി ഡോണറിലൂടെ ബോളിവുഡിലെത്തി, ഒരു സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി; ആയുഷ്മാൻ ഖുറാനയുടെ ആസ്തി എത്ര?

ആയുഷ്മാൻ ഖുറാനയുടെ ഏറ്റവും പുതിയ ചിത്രമായ യേ പ്രേം മോൽ ലിയാ ഇപ്പോൾ‌ തിയെറ്റർ റിലീസായിരിക്കുകയാണ്

Entertainment Desk

വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടനാണ് ആയുഷ്മാൻ ഖുറാന. പിന്നീട് ദം ലഗാ കെ ഹൈഷ, ബറേലി കി ബർഫി, ശുഭ് മംഗൾ സാവ്‌ധാൻ എന്നീ ചിത്രങ്ങളും വലിയ വിജയമായി മാറിയതോടെ താരം ചലചിത്ര രംഗത്ത് തന്‍റെതായ ഇടം കണ്ടെത്തി.

നടനു പുറമെ ഗായകൻ എന്ന നിലയിലും ആ‍യുഷ്മാൻ ഖുറാന കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയരംഗത്തും സംഗീത പരിപാടികളിലും സജീവമായിരുന്നതിനൊപ്പം ശക്തമായ സാമ്പത്തിക അടിത്തറയും അദ്ദേഹം പടുത്തുയർത്തി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ യേ പ്രേം മോൽ ലിയാ ഇപ്പോൾ‌ തിയെറ്റർ റിലീസായിരിക്കുകയാണ്. ഈ സാഹചര‍്യത്തിൽ താരത്തിന്‍റെ ആസ്തി സംബന്ധിച്ച വിവരങ്ങൾ അറിയാം.

ആയുഷ്മാൻ ഖുറാനയുടെ ആസ്തി എത്ര

പ്രമുഖ ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 80 കോടി രൂപയാണ് ആയുഷ്മാൻ ഖുറാനയുടെ മൊത്തത്തിലുള്ള ആസ്തി. എന്നാൽ യഥാർഥ കണക്ക് ഇപ്പോഴും ലഭ‍്യമല്ല. സിനിമകൾ, സംഗീതം, ബ്രാൻഡ് എൻഡോഴ്സ്മെന്‍റുകൾ എന്നിവയാണ് ആയുഷ്മാന്‍റെ പ്രധാന വരുമാന സ്രോതസുകൾ. ഒരു ചിത്രത്തിനായി 10 കോടി രൂപയാണ് ആയുഷ്മാൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രതിഫലം ചോദിക്കുമ്പോൾ താൻ ഉയർന്ന തുക ആവശ‍്യപ്പെടാറില്ലെന്ന് നടൻ തന്‍റെ യൂട‍്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. സിനിമ വിജയിക്കണം എന്നാതാണ് തന്‍റെ പ്രഥമ പരിഗണനയെന്നും സിനിമ നന്നായി വരുമാനം നേടുകയാണെങ്കിൽ താരങ്ങളുടെ പ്രതിഫലവും വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വർഷങ്ങളായി പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണ് നടൻ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഓരോ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്‍റിനും 3.5 കോടി രൂപയാണ് ആയുഷ്മാന്‍റെ പ്രതിഫലം.

ആയുഷ്മാൻ ഖുറാനയുടെ സ്വത്തുക്കളും കാറുകളും

മുംബൈയിലെ അന്ധേരിയിൽ 19.30 കോടി രൂപയുടെ ആഡംബര സ്വത്ത് താരത്തിനുണ്ടെന്നാണ് മാധ‍്യമ റിപ്പോർട്ടുകൾ. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര വസതിയിലാണ് ആയുഷ്മാൻ താമസിച്ചിരുന്നതെന്നും അതിനായി 5.25 ലക്ഷം രൂപ മാസവാടക നൽകിയിരുന്നതായുമാണ് വിവരം. ചണ്ഡീഗഡിലും ആയുഷ്മാന് സ്വത്തുക്കളുണ്ടെന്ന് പറയപ്പെടുന്നു.

പഞ്ച്കുളയിൽ 9 കോടി രൂപ വിലമതിക്കുന്ന വസ്തുവും ആയുഷ്മാന്‍റെ പേരിലുണ്ട്. അതേസമയം, 3.20 കോടി വിലമതിക്കുന്ന മേഴ്സെഡസ് ബെൻസ് എസ്-ക്ലാസ്, 2.80 കോടി വിലയുള്ള മേഴ്സെഡസ് മേബാക്ക് ജിഎൽഎസ്600, 74.50 ലക്ഷം വിലയുള്ള ബിഎംഡബ‍്യു 5 സീരീസ് എന്നീ വാഹനങ്ങളും താരത്തിനുണ്ട്.