സണ്ണി ഡിയോൾ‌

 
Entertainment

പാൻ‌ മസാല പരസ‍്യങ്ങളിൽ അഭിനയിക്കാത്തത് എന്താണെന്ന് ചോദ‍്യം; ബോളിവുഡ് താരം സണ്ണി ഡിയോളിന്‍റെ മറുപടി ഇങ്ങനെ

തനിക്ക് വിശ്വാസമില്ലാത്ത കാര‍്യങ്ങൾ ഞാൻ ചെയ്യേണ്ടതില്ലെന്നാണ് നടൻ പറയുന്നത്

Aswin AM

പാൻ മസാല പരസ‍്യങ്ങളിൽ അഭിനയിക്കാത്തതിന്‍റെ കാരണം പറഞ്ഞ് ബോളിവുഡ് താരം സണ്ണി ഡിയോൾ. ഞാൻ പാൻ മസാല പരസ‍്യങ്ങൾ ചെയ്യില്ല. ''എനിക്ക് വിശ്വാസമില്ലാത്ത കാര‍്യങ്ങൾ ഞാൻ ചെയ്യേണ്ടതില്ല. ഇത് പ്രമോട്ട് ചെയ്യാൻ പറ്റിയ നല്ല കാര‍്യമാണെന്ന് എനിക്ക് തോന്നുന്നില്ല''. സണ്ണി ഡിയോൾ പറഞ്ഞു.

ശുഭങ്കർ മിശ്രയ്ക്കു നൽകിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര‍്യം തുറന്നു പറഞ്ഞത്. തന്‍റെ വ‍്യക്തിപരമായ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ നിരവധി അവസരങ്ങൾ താൻ നിരസിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

മറ്റു താരങ്ങളുമായി താരതമ‍്യം ചെയ്യുമ്പോൾ പരസ‍്യങ്ങളിലെ സാന്നിധ‍്യം കുറവാണോയെന്ന ചോദ‍്യത്തിന് താൻ ഇന്ത‍്യയെ പ്രതിനിധീകരിക്കുന്നുവെങ്കിലും തന്നെ തേടി പരസ‍്യ ഓഫറുകൾ വരാറില്ലെന്നായിരുന്നു നടന്‍റെ മറുപടി.

തന്നേ തേടി പരസ‍്യങ്ങൾ വരാത്തതെന്താണെന്ന് തനിക്ക് ഒരു രൂപവുമില്ലെന്നും മുൻപ് ചിത്രങ്ങൾ ലഭിക്കാതിരുന്ന കാലത്തെ പോലെ തന്നെയാണ് പരസ‍്യങ്ങളുടെ കാര‍്യത്തിലും സംഭവിക്കുന്നതെന്നും നടൻ വ‍്യക്തമാക്കി.

അപ്രതീക്ഷിത പ്രഖ്യാപനം; നടൻ ദേവൻ ബിജെപി വിട്ടു

മുംബൈയിൽ നാവികസേനാ ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയിൽ

ഹിമാചലിൽ കനത്ത മഴ; 118 റോഡുകൾ അടച്ചു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വാരണാസി വിമാനത്താവളത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി; രണ്ട് പേർക്ക് പരുക്ക്

പരീക്ഷ ക്രമക്കേട്; രാഹുൽ ഗാന്ധിയുടെയും ഹേമന്ത് സോറ‍ന്‍റെയും കോലം കത്തിക്കാനൊരുങ്ങി ഝാർഖണ്ഡിലെ വിദ‍്യാർഥികൾ