'ശാദി കേ ഡയറക്റ്റർ കരൺ ഓർ ജോഹർ' പേര് മാറ്റി റിലീസ് ചെയ്യണമെന്ന് ഹൈക്കോടതി 
Entertainment

കരൺ ജോഹറിന്‍റെ പേര് ദുരുപയോഗം ചെയ്തു; സിനിമയുടെ പേര് മാറ്റണമെന്ന് ഹൈക്കോടതി

ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിൽ നിന്ന് ചിത്രത്തിലൂടെ നേരിട്ട് കരൺ ജോഹറിനെ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണെന്നും ജസ്റ്റിസ് പറഞ്ഞു.

നീതു ചന്ദ്രൻ

മുംബൈ: ശാദി കേ ഡയറക്റ്റർ കരൺ ഓർ ജോഹർ എന്ന സിനിമാപ്പേര് മാറ്റണമെന്ന് ബോംബേ ഹൈക്കോടതി. കരൺ ജോഹറിന്‍റെ പേരോ അദ്ദേഹവുമായി സാമ്യം തോന്നാൻ പാകത്തിലുള്ള യാതൊന്നും തന്നെ സിനിമയുടെ പേരിൽ ഉൾപ്പെടുത്തരുതെന്നും അത് കരൺ ജോഹറിന്‍റെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ബബ്ലു സിങ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 14ന് റിലീസ് ചെയ്യാനിരിക്കേയാണ് കോടതി വിധി. തന്‍റെ പേര് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കരൺ ജോഹർ നൽകിയ ഹർജിയിലാണ് വിധി.

ചിത്രത്തിന്‍റെ പേരിൽ നിന്ന് കരൺ ജോഹറുമായി ബന്ധപ്പെടുന്ന എല്ലാം മാറ്റിയതിനു ശേഷമേ തിയെറ്ററുകളിലോ സമൂഹമാധ്യമങ്ങളിലോ ചിത്രം റിലീസ് ചെയ്യാവൂ എന്നും സിംഗിൾ ബെഞ്ച് ജസ്റ്റിസ് ആർ ഐ ചാഗ്ല വ്യക്തമാക്കി.

ചിത്രത്തിന്‍റെ ട്രെയിലർ കണ്ടതിൽ നിന്ന് ചിത്രത്തിലൂടെ നേരിട്ട് കരൺ ജോഹറിനെ തന്നെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാണെന്നും ജസ്റ്റിസ് പറഞ്ഞു.

"ഇടതുപക്ഷത്തിന് തോൽവി പുത്തരിയല്ല, തെറ്റുകൾ തിരുത്തി തിരിച്ചുവരും": ബിനോയ് വിശ്വം

ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ‌ കോമയിൽ

ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമം; ചരിത്രവും സംസ്കാരവും ദേശീയതലത്തിൽ അട്ടിമറിക്കുന്നുവെന്ന് പിണറായി വിജയൻ

ശബരിമല യുവതിപ്രവേശനം; ഒൻപത് അംഗം ബെഞ്ചിന്‍റെ രൂപീകരണം പരിഗണനയിലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്