ആർജെ മിറ്റി
ടെക്സസ്: ജനപ്രിയ ടെലിവിഷൻ സീരീസായ ബ്രേക്കിങ് ബാഡിലൂടെ ശ്രദ്ധേയനായ നടൻ ആർജെ മിറ്റി അന്തരിച്ചു. 34 വയസായിരുന്നു. ടെക്സാസിലെ ബ്രൺസ്‌വില്ലയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50നാണ് ബ്രൗൺവില്ലെ പൊലീസ് ഡിപ്പാർട്ട്മെന്‍റിന് ഫോൺ കോൾ വരുന്നത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ബ്രേക്കിങ് ബാഡിലെ നായക കഥാപാത്രമായ വാൾട്ടർ വൈറ്റിന്‍റെ മകനായ വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രമായാണ് മിറ്റി എത്തിയത്. സെറിബ്രൽ പാൾസി ബാധിച്ച മിറ്റി അതിന്‍റെ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്താണ് അഭിനയരംഗത്ത് സജീവമായത്. ഇതിനു പുറമേ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായി.