പ്രീതി സിന്‍റയും ബ്രറ്റ് ലീയും

 
Entertainment

പ്രീതി സിന്‍റയുമായി ഡേറ്റിങ്‍? വർഷങ്ങൾക്ക് ശേഷം മനസ് തുറന്ന് ബ്രറ്റ് ലീ

താൻ ഒരിക്കലും ബോളിവുഡ് നടിയുമായി ഡേറ്റ് ചെയ്തിട്ടില്ലെന്നാണ് ബ്രറ്റ് ലീ പറയുന്നത്

Aswin AM

ഓസ്ട്രേലിയൻ പേസ് വിസ്മയം ബ്രറ്റ് ലീയും ബോളിവുഡ് താരം പ്രീതി സിന്‍റയും ഡേറ്റിങ്ങിലാണെന്നത് ഐപിഎല്ലിന്‍റെ ആദ‍്യ സീസൺ മുതൽ ആരാധകർ ചർച്ച ചെയ്ത വിഷയമായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ ബ്രറ്റ് ലീ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ ഒരിക്കലും ബോളിവുഡ് നടിയുമായി ഡേറ്റ് ചെയ്തിട്ടില്ലെന്നും പ്രീതി സിന്‍റയും താനും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ബ്രറ്റ് ലീ വ‍്യക്തമാക്കി. ബോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

പ്രീതിയും താനും ഇന്നും നല്ല സുഹൃത്തുക്കളാണെന്നും അന്ന് പഞ്ചാബ് ടീമിന്‍റെ ബോസ് ആയിരുന്നു അവരെന്നും അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും മിടുക്കിയായ സ്ത്രീയാണ് പ്രീതിയെന്നും ബ്രറ്റ് ലീ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള കഥകൾ തന്നെ ഒരിക്കലും അലട്ടിയിരുന്നില്ലെന്നും കാരണം സത‍്യം തനിക്ക് അറിയാമായിരുന്നുവെന്നും ബ്രറ്റ് ലീ പറഞ്ഞു.

ഇരുവരുടെയും ഒരു പഴയ ചിത്രം

'ആളുകൾക്ക് വേണ്ടതെന്താണെന്ന് വച്ചാൽ അവർക്ക് ഊഹിക്കാം പക്ഷേ അത് ഒരിക്കലും എന്നെ ബാധിച്ചില്ല'. ബ്രറ്റ് ലീ വ‍്യക്തമാക്കി. 2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ പ്രീതി സിന്‍റയുടെ പഞ്ചാബ് കിങ്സിനു ( അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) വേണ്ടിയാണ് ബ്രറ്റ് ലീ കളിച്ചിരുന്നത്. മുംബൈയിലെ ഒരു റസ്റ്റോറന്‍റിൽ വച്ച് ഇരുവരെയും ഒരുമിച്ച് കണ്ടതിനു പിന്നാലെയാണ് ബ്രറ്റ് ലീയും പ്രീതി സിന്‍റയും ഡേറ്റിങ്ങിലാണെന്ന അഭ‍്യൂഹങ്ങൾ ശക്തമായത്. ഇതിനു പിന്നാലെ അഭ‍്യൂഹങ്ങളിൽ പ്രീതിയും അന്ന് സോഷ‍്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. എല്ലാ വർഷവും ബ്രറ്റ് ലീയുമായി പ്രണയത്തിലാണെന്ന വാർത്ത കാലഹരണപ്പെട്ടതാണെന്ന് അവർ എക്സിൽ കുറിച്ചിരുന്നു.

2006ലാണ് ബ്രറ്റ് ലീ എലിസബത്ത് കെമ്പിനെ വിവാഹം കഴിക്കുന്നത്. രണ്ടു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. ഈ വിവാഹത്തിൽ ഇരുവർക്കും ഒരു കുട്ടിയുണ്ട്. 2009ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് ഒരു വർഷത്തെ ഡേറ്റിങ്ങിനു ശേഷം ബ്രറ്റ് ലീ 2014ൽ ലന ആൻഡേഴ്സണെ വിവാഹം ചെയ്തു. ഈ വിവാഹത്തിൽ താരത്തിന് രണ്ടു കുട്ടികളുണ്ട്. അതേസമയം, 2016ലാണ് പ്രീതി സിന്‍റ ലോസ് ഏഞ്ജൽസിൽ വച്ച് ജീൻ ഗുഡ്ഇനഫിനെ വിവാഹം കഴിക്കുന്നത്. 2021ൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു