ചടങ്ങ് സിനിമയുടെ ചിത്രീകരണത്തിനു തുടക്കം കുറിച്ച് ഫസ്റ്റ് ക്ലാപ്പ് നൽകുന്ന വിനീത് ശ്രീനിവാസൻ.
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടത്തിയ പൂജാ ചടങ്ങേടെയായിരുന്നു തുടക്കം.
വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ചിത്രത്തിലെ നായിക മീനാക്ഷി മാധവി, നിർമാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ, സംവധായിക ഷിഫ്ന എന്നിവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിച്ചു.
അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരനും ശോഭയും സ്വിച്ചോൺ കർമം നിർവഹിച്ചു. വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.
മലബാറിലെ ഒരു വീടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തികഞ്ഞ ഫാമിലി, ഹൊറർ, ഹ്യൂമർ ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ. സുരേഷ് കൃഷ്ണ, സോന നായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ- അഭിജിത്ത് സര്യ, വിഷ്ണുവിനോദൻ, സംഗീതം- ബിബിൻ അശോക്. ഛായാഗ്രഹണം - ഹലോ റഷാദ്. എഡിറ്റിംഗ്- കണ്ണൻ മോഹൻ. വണ്ടൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കും.