റോഡ് ഷോയ്ക്കിടെ മകനൊപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടി വിജയ്; ആഘോഷമാക്കി ആരാധകർ
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്നമ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഒക്‌ടോബർ രണ്ടിനായിരുന്നു ചിത്രത്തിന്‍റെ റിലീസ്. മകന്‍റെ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിജയ് ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മകന്‍റെ സ്പെഷ്യൽ ഡേയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു വിജയ്. റോഡ് ഷോയ്ക്കിടെ മകന്‍റെ സിനിമയ്ക്ക് പിന്തുണ അറിയിച്ച് താരം മകനൊപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടുകയായിരുന്നു. വിജയ്‌യും മകനും കൂടി നിൽക്കുന്ന ഫോട്ടോ ആരാധകർ താരത്തിന് സമ്മാനിക്കുകയായിരുന്നു. ആരാധകരിൽ നിന്ന് ഫോട്ടോ വാങ്ങി താരം തലയ്ക്കു മേലെ ഉയർത്തിക്കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ചിത്രത്തിന്‍റെ റിലീസ് ദിവസം തന്നെ സിനിമ കാണാൻ കുടുംബം ഒന്നാകെ വന്നിരുന്നു. എന്നാൽ തിരക്കുകൾ കാരണം വിജയ്‌ക്ക് എത്താൻ സാധിച്ചില്ല. ജെയ്സണിന്‍റെ അമ്മ സംഗീത സ്വർണലിംഗം സഹോദരി ദിവ്യ സാഷ എന്നിവർ ഒന്നിച്ചെത്തിയാണ് സിഗ്മ കണ്ടത്. മധുരന്ദഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായ തിരക്കിലായിരുന്നു വിജയ്.