കോക്ക്‌ടെയില്‍ 2

 
Entertainment

കോക്ക്‌ടെയില്‍ 2; രണ്ടാംദിന ബോക്‌സ്ഓഫീസ് കളക്ഷന്‍ 50 കോടി കടന്നു

ഇന്ത്യയില്‍നിന്ന് ആദ്യദിനം 13.5 കോടി രൂപയും രണ്ടാംദിനം 16.25 കോടി രൂപയുമാണ് നേടിയത്. 21.2 കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചത്.

Sarath Nath MS

ബോളിവുഡ് സൂപ്പര്‍താരം ഷാഹിദ് കപൂര്‍, കൃതി സനോന്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ഡ്രാമ കോക്ക്‌ടെയില്‍ 2 ബോക്‌സ് ഓഫീസില്‍ ശക്തമായ കുതിപ്പ് തുടരുന്നു. ജൂണ്‍ 19ന് തീയറ്ററിലെത്തിയ ചിത്രത്തിന്റെ കളക്ഷന്‍ രണ്ടാം ദിവസം തന്നെ 50 കോടി രൂപ കടന്നു.

ഇന്ത്യയില്‍നിന്ന് ആദ്യദിനം 13.5 കോടി രൂപയും രണ്ടാംദിനം 16.25 കോടി രൂപയുമാണ് നേടിയത്. ഇതോടെ രണ്ടു ദിവസങ്ങളിലായി ഇന്ത്യയില്‍നിന്ന് 29.75 കോടി രൂപ നേടി. വിദേശത്തും ചിത്രം റിലീസ് ചെയ്തിരുന്നു. 21.2 കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചത്. ഇതോടെ രണ്ടു ദിവസങ്ങളിലായി 50.95 കോടി രൂപയാണ് ചിത്രം വാരിയത്.

പ്രേക്ഷകരില്‍നിന്നും സിനിമ നിരൂപകരില്‍നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ സെയ്ഫ് അലിഖാന്‍, ദീപിക പദുക്കോണ്‍, ഡയാന പെന്റി എന്നിവര്‍ അഭിനയിച്ച കോക്ക്‌ടെയില്‍ സിനിമയുടെ രണ്ടാം ഭാഗമാണ് കോക്ക്‌ടെയില്‍ 2.

ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരുന്നത്. 150 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. നിലവിലെ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ല്‍ 35 കോടി രൂപ ബജറ്റില്‍ പുറത്തിറങ്ങിയ കോക്ക്‌ടെയില്‍ 125 കോടി രൂപയാണ് നേടിയത്.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം