സിന്ധു കൃഷ്ണ, അഹാന കൃഷ്ണ

 
Entertainment

നിങ്ങൾ ഒതുക്കിത്തീർത്ത ബുള്ളിയിങിന്‍റെ ഇരയാണ് ഞാൻ, ഇതാണ് നിങ്ങളുടെ കർമ; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരേ കമന്‍റ്

റെഡ്ഡിറ്റിലാണ് കമന്‍റ് പ്രചരിക്കുന്നത്

Namitha Mohanan

അഹാനകൃഷ്ണയുടെ കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി അഹാനയ്ക്കും കുടുംബത്തിനുമെതിരേ ഒരു വീഡിയോ ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്.

മുത്തശ്ശിയെ (സിന്ധുകൃഷ്ണയുടെ അമ്മ) ആരും തിരിഞ്ഞു നോക്കിയില്ലെന്നതായിരുന്നു വീഡിയോയുടെ കണ്ടന്‍റ്. കഴിഞ്ഞ ദിവസം വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് സിന്ധുകൃഷ്ണ രംഗത്തെത്തിയിരുന്നു. ഈ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്‍റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർ‌ച്ചയാവുന്നത്.

നിങ്ങൾ ചെയ്തതിന്‍റെ ഫലമാണിതെന്നും കർമയാണെന്നുമാണ് കമന്‍റിൽ പറയുന്നത്. നിങ്ങളുടെയും നിങ്ങളുടെയും മക്കളുടെയും അഹങ്കാരത്തിന്‍റെ ഇരയാണ് ഞാനെന്നും പഠിത്തത്തിന്‍റെ വിലയറിയാത്തവരാണെന്നും നടിമാരാവാൻ നടന്നപ്പോൾ കുറച്ച് പൊതുബോധമെങ്കിലും ഉണ്ടാവേണ്ടതായിരുന്നുവെന്നുമാണ് കമന്‍റ്. റെഡ്ഡിറ്റിലാണ് കമന്‍റ് പ്രചരിക്കുന്നത്.

കമന്‍റ് ഇങ്ങനെ...

"ആന്‍റി എനിക്ക് നിങ്ങളുടെ കാര്യത്തിൽ വിഷമം തോന്നുന്നുണ്ട്, പക്ഷേ ഇതാണ് നിങ്ങളുടെ കർമ. ദൈവം ആദ്യം പന പോലെ വളർത്തും. പിന്നെ നിലത്തിടും.

നിങ്ങൾ പണ്ട് ഒതുക്കി തീർത്ത ബുള്ളിയിങ് പ്രശ്നങ്ങൾ ഓർമ്മയുണ്ടോ? അതിലെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ നിന്ന ഒരു ഇരയാണ് ഞാൻ. എന്‍റെ മെന്‍റൽ ഹെൽത്തും കോൺഫിഡൻസും ഒക്കെ നിങ്ങളുടെ മകളുടെയും നിങ്ങളുടെയും അഹങ്കാരം കാരണം എത്രത്തോളം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയാം. സന്തോഷമായിട്ട് ജീവിച്ചു തീർക്കേണ്ട കുറെ വർഷങ്ങൾ പോയി കിട്ടി. തെറാപ്പി, ബോഡി ഇമേജ് ഇഷ്യൂസ്, ലോ സെൽഫ് എസ്റ്റീം, ആൻസൈറ്റി ഒക്കെ ആയിട്ടുള്ള കോൺസ്റ്റന്‍റ് ഫൈറ്റ് ആയിരുന്നു.

നിങ്ങളുടെ ആവറേജ് ഡാൻസേഴ്സ് ആയ മക്കൾക്ക് ഡാൻസിലെ സെന്‍റർ സ്റ്റേജ് നിങ്ങൾ പിടിച്ച് വാങ്ങിയപ്പോൾ, സ്വന്തം കഴിവിന് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ കുറച്ച് പേരുണ്ട്. പാസ്സീവ് ബോഡിഷെയ്മിങ്, സ്കിൻ ടോണിനെ പറ്റി ഉള്ള കമന്‍റ്സ്... നിങ്ങൾക്ക് ഇതൊക്കെ ഇടക്കിടക്ക് പറയുന്ന ഒരു പാസ്സിങ് ജോക്ക് ആയിരിക്കും. എത്ര ഇൻസെൻസിറ്റീവ് ആണ് ഇതൊക്കെ എന്ന് ഇപ്പോഴും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവില്ല. പക്ഷേ ഇപ്പോൾ കേരളം മൊത്തം നിങ്ങളെ ബുള്ളി ചെയ്യുന്നത് കണ്ടിട്ട് എനിക്ക് ശരിക്കും ഒന്നെ പറയാനുള്ളൂ: കർമ ഈസ് എ ബൂമറാങ്.

നിങ്ങളുടെ പൊങ്ങച്ചവും എലിറ്റിസ്റ്റ് മെന്‍റാലിറ്റിയും ഒക്കെ തിരിച്ചടിക്കും നോക്കിക്കോ. കോൺഫിഡൻസ് ആകാം, ഓവർകോൺഫിഡൻസ് ആകരുത്. ഇനി ഉള്ള കാലമെങ്കിലും കുറച്ച് ഹംബിൾ ആയിട്ട് റിയാലിറ്റിയിൽ ഊന്നി ജീവിക്ക്.

അഹാന സ്വന്തം കസിനെ, അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു വലിയ ലൈഫ് ട്രോമ വെച്ച് ബാഷ് ചെയ്യുന്നതും അതിന് പബ്ലിക് സപ്പോർട്ട് പ്രതീക്ഷിക്കുന്നതും ഡെലൂഷണൽ ആണ്. അതിനുവേണ്ടി തൻവി ഒന്നും ചെയ്തിട്ടില്ല. ഇത് തന്നെ നിങ്ങൾ എത്രത്തോളം ഇൻസെൻസിറ്റീവും ഡെലൂലുവും ആണെന്നതിന് ഉദാഹരണമാണ്.

അമ്മൂമ്മ ടോക്സിക് ആണ്, പക്ഷേ അഹാന അവരെ തിരിച്ച് അബ്യൂസ് ചെയ്യാനും എല്ലാ സപ്പോർട്ടും പിൻവലിക്കാനും തീരുമാനിച്ച നിമിഷം (അതിപ്പോ അഹാന അപ്പൂപ്പന്‍റെ കൂടെ കിടന്നു എന്ന് പറഞ്ഞാൽ പോലും), നിങ്ങൾ ആ അമ്മൂമ്മയെപ്പോലെ തന്നെ ഒരു ഈവിൾ ആയി മാറി. നിങ്ങൾ അവർക്ക് മെന്‍റൽ ഹെൽത്ത് സപ്പോർട്ട് നൽകുകയും നിങ്ങൾക്ക് വേണ്ടി ഒരു ഹെൽപ്പ് തേടുകയുമാണ് ചെയ്യേണ്ടത്. അതെങ്ങനെ, പഠിക്കേണ്ട സമയത്ത് അത് ചെയ്തിട്ടില്ലല്ലോ. മക്കളെ നടിമാരാക്കാൻ നടന്നു, അവർക്ക് എഡ്യൂക്കേഷന്‍റെ ഇമ്പോർട്ടൻസ് മനസ്സിലാക്കി കൊടുത്തു പഠിപ്പിച്ചില്ല. പഠിക്കാൻ മിടുക്കികൾ അല്ലെങ്കിലും കുറച്ച് പൊതുബോധമെങ്കിലും ഉണ്ടാവേണ്ടതായിരുന്നു."

ഡൽഹിയിലെ ചെങ്കോട്ടയിൽ ബോംബ് ഭീഷണി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; തെരച്ചിൽ അഞ്ചാം ദിനവും തുടരുന്നു

മട്ടൺ വിളമ്പുമെന്ന് വാക്കു നൽകിയിട്ട് ചിക്കൻ വിളമ്പി; വിവാഹവീട്ടിൽ തല്ല്, 12 പേർക്ക് പരുക്ക്

നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തത് 50 കോടി; സ്വിറ്റ്സർലാൻഡിൽ ടൂർ പോയ ഇന്ത്യൻ ദമ്പതികളെ കാണാതായി

കൊല്ലൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ