രശ്മികയും വിജയ് ദേവരക്കൊണ്ടയും, മോഹൻലാൽ

 
Entertainment

'കംപ്ലീറ്റ് ആക്റ്റർ' ആരാണെന്ന് അറിയില്ലെന്ന് രശ്മിക, ഞാനാണെന്ന് വിജയ് ദേവരക്കൊണ്ട

ഐക്കൺ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് അല്ലു അർജുനാണെന്ന് രശ്മിക മറുപടി പറയുന്നുണ്ട്

Manju Soman

കരൺ ജോഹറിന്‍റെ കോഫി വിത്ത് കരൺ ഷോയിൽ അതിഥികളായി എത്തിയത് താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുമാണ്. പ്രണയകാലത്തേക്കുറിച്ചും പ്രപ്പോസ് ചെയ്തതിനേക്കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചിരുന്നു. ഇപ്പോൾ മോഹൻലാലിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് രശ്മികയും വിജയ്‌യും നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

കംപ്ലീറ്റ് ആക്റ്റർ ആരാണെന്ന് അറിയില്ല എന്നാണ് താരദമ്പതികൾ പറഞ്ഞത്. പ്രമുഖ തെന്നിന്ത്യൻ താരങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്ന പേരുകൾ പറയുമ്പോൾ അത് ഏത് താരമാണെന്ന് കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്. ഐക്കൺ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് അല്ലു അർജുനാണെന്ന് രശ്മിക മറുപടി പറയുന്നുണ്ട്. റോക്കിങ് സ്റ്റാർ യഷ് ആണെന്നും താരം പറയുന്നുണ്ട്. അതിനു പിന്നാലെയാണ്കംപ്ലീറ്റ് ആക്റ്റർ ആരാണെന്ന് കരൺ ജോഹർ ചോദിച്ചത്. ഉത്തരം അറിയാത്തതിനാൽ 'ഞാൻ' എന്നായിരുന്നു തമാശ രൂപേണ വിജയ് ദേവരകൊണ്ട മറുപടി നൽകിയത്. കംപ്ലീറ്റ് ആക്‌ടർ മോഹൻലാലാണെന്ന് പറഞ്ഞതോടെ, വിജയ്‌യും രശ്മികയും 'മോഹൻലാൽ സാറോ' എന്ന് ചോദിക്കുന്നുണ്ട്.

വിജയ് ദേവരക്കൊണ്ടയും രശ്മികയും ഒന്നിക്കുന്ന രണബലി എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായാണ് ഇരുവരും കോഫി വിത്ത് കരണിൽ എത്തിയത്. എന്നാൽ അഭിമുഖത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം വിവാദമായിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് രശ്മിക പറഞ്ഞപ്പോൾ 100 തവണ ഇത് ചോദിക്കാൻ ആവശ്യപ്പെട്ടു എന്ന് വിജയ് പറയുന്നുണ്ട്. ഒരു വർഷത്തോളം താൻ വിവാഹം കഴിക്കാമെന്ന് വിജയ്‌യോട് ചോദിച്ചെന്നും രശ്മിക പറഞ്ഞു. ഇതാണ് വിവാദമായത്. വിജയ് റെഡ് ഫ്ലാഗാണെന്നും രശ്മിക ഇതിലും മികച്ചൊരാളെ അർഹിക്കുന്നുണ്ട് എന്നുമാണ് പലരുടേയും വിമർശനം.