ക്രിംസൺ പിയർ സ്വിച്ചോൺ നടൻ സിദ്ദിഖ് നിർവഹിക്കുന്നു.
നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ക്രിംസൺ പിയർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 18 ബുധനാഴ്ച കോഴിക്കോട് മുക്കത്ത് ആരംഭിച്ചു; നടൻ സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു. ബ്ലൂ ഹെയ്സ് പ്രൊഡക്ഷന്റെ ബാനറിലുള്ള ഹ്യൂമർ റൊമാൻസ് ത്രില്ലർ, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി സ്വയം തൊഴിലിനായി ബിസിനസ് തുടങ്ങുന്ന നാലു യുവാക്കൾ അപ്രതീക്ഷിത കെണിയിൽപ്പെടുന്നതാണ് പറയുന്നത്. സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്ണ പ്രസാദ്, അപ്പുണ്ണി ശശി എന്നിവരാണ് പ്രധാന താരങ്ങൾ; അമൃതവർഷിണി, നന്ദിനി എസ്. ചെറിയാൻ എന്നിവർ നായികമാർ. ബിജിപാൽ സംഗീതം നൽകുന്ന ചിത്രത്തിൽ നാലു ഗാനങ്ങളുണ്ട്.
പുതിയ തലമുറയിൽപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ നേരിടുന്ന പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്ന ചിത്രമാണ് ക്രിംസൺ പിയർ. നവാഗതനായ പ്രശാന്ത് പത്മനാഭൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് മുക്കത്ത് ആരംഭിച്ചു.
നടൻ സിദ്ദിഖ് സ്വിച്ചോൺ നിർവഹിച്ചു. ബ്ലൂ ഹെയ്സ് പ്രൊഡക്ഷന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ഹ്യൂമർ റൊമാൻസ് ത്രില്ലർ ഴോണറിലാണ് അവതരിപ്പിക്കുന്നത്. ഏറെക്കാലമായി, ഷോർട്ട് ഫിലിമുകളിലൂടെയും, ആഡ് ഫിലിം രംഗത്തും പ്രവർത്തിച്ചു കൊണ്ടാണ് പ്രശാന്ത് പത്മനാഭന്റെ ഫീച്ചർ ഫിലിം രംഗത്തേക്കുള്ള കടന്നുവരവ്.
കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി എത്തിയ നാലുയുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാ പുരോഗതി. ഇവർ സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ഒരു ബിസിനസ് ആരംഭിക്കുന്നു. ഇതോടെ അരങ്ങേറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിതമായ കെണിയുമാണ് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്..
സിദ്ദിഖ്, ബാബുരാജ്, ഷഹീൻ സിദ്ദിഖ്, അക്ഷയ് ബാബുരാജ്, ഷോൺ ജോയ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, വിജിലേഷ്, കൃഷ്ണ പ്രസാദ്, അപ്പുണ്ണി ശശി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അമൃതവർഷിണി, നന്ദിനി എസ്. ചെറിയാൻ എന്നിവരാണു നായികമാർ. സന്തോഷ് വർമ, ഹരി നാരായണൻ എന്നിവരുടേതാണു ഗാനങ്ങൾ. സംഗീതം ബിജിപാൽ.
Shooting of Crimson Pear, a humour-romance-thriller written and directed by debutant Prashanth Padmanabhan, began on Wednesday, November 18, in Mukkam, Kozhikode, with actor Siddique switching on the camera. Produced by Blue Haze Production, the film follows four recent graduates who start a business and fall into an unexpected trap. The cast includes Siddique, Baburaj, Shaheen Siddique, Akshay Baburaj, Shaun Joy, Harish Kanaran, Sohan Seenulal, Vijilesh, Krishna Prasad and Appunni Sasi, with Amrithavarshini and Nandini S Cherian as heroines. Music is by Bijibal, with four songs.