രമേഷ് പിഷാരടി

 

File

Entertainment

സ്ത്രീവിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

നിരവധി പേരാണ് പിഷാരടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്

Namitha Mohanan

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച് സംസാരിക്കുന്നതിന്‍റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫോൺ സംസാരിത്തിനിടെ പിഷാരടി ദ്വയാർഥത്തിൽ സംസാരിക്കുന്നത് ഓഡിയോയിലുണ്ട്. ഈ സംഭാഷണം നിമിഷ നേരംകൊണ്ടാണ് വൈറലായത്.

പിന്നാലെ നിരവധി പേരാണ് പിഷാരടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പിഷാരടി മുൻപും പല കോമഡികളിലായി ഇത്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹമൊരു സ്ത്രീ വിരുദ്ധനാണെന്നും പലരും അഭിപ്രായപ്പെടുന്നു.

"ദ്വയാർഥത്തിലുള്ള പ്രയോഗങ്ങളും സ്ത്രീവിരുദ്ധയടക്കം പലപ്പോഴും പിഷാരടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കോമഡിയെന്ന് പറഞ്ഞാണ് ഇത്തരം ചളികളടിക്കുന്നത്, അദ്ദേഹത്തിന്‍റെ സ്ഥിരം പരിപാടിയാണിത്, അയാളുടെ തനി സ്വഭാവം പുറത്തു വന്നു എന്നേയുള്ളൂ, ഇയാളിൽ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല, കോൺഗ്രസ് എംഎൽഎമാരുടെ തനി സ്വഭാവം ഇയാളും കാണിച്ചു അത്രയുള്ളൂ" എന്നടക്കം ആളുകൾ പറയുന്നു.

Get updates on WhatsApp

ഓഡിയോ പുറത്തുവന്നതിനു പിന്നാലെ പിഷരടി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഓഡിയോ പുറത്ത് വന്നതിൽ ഖേദമുണ്ടെന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

ചെക്ക് ഡാമിൽ വിദ്യാർഥികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ

ഓപ്പറേഷൻ തൂഫാൻ: ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായത് 10,000ത്തിലധികം പേർ