ഹൻസിക മോട്‌വാനി,മുസ്കാൻ നാൻസി ജെയിംസ്

 
Entertainment

സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം; മുൻ ഭർത്താവിന്‍റെ സഹോദരിക്കെതിരേ മാനനഷ്ടക്കേസ് നൽകി നടി ഹൻസിക

പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്കാനെ വിലക്കണമെന്ന് ഹൻസിക

Jisha P.O.

തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. ബിസിനസുകാരനായ സൊഹേൽ ഖതൂരിയയുമായി അടുത്തിടെയാണ് നടി വിവാഹം വേർപിരിഞ്ഞത്. ജീവനാംശമായി ഒന്നും ആവശ്യപ്പെടാതെ ആയിരുന്നു വിവാഹബന്ധം വേർപ്പെടുത്തിയത്. എന്നാൽ ഹൻസിക നിയമപോരാട്ടം നടത്തുന്നത് മുൻ ഭർത്താവിന്‍റെ സഹോദരി മുസ്കാൻ നാൻസി ജെയിംസിനോടാണ്. മാനനഷ്ടക്കേസാണ് നടി മുംബൈ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. തനിക്കെതിരേ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് താരന്‍റെ ആവശ്യം.

അല്ലാത്തപക്ഷം 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൻസിക ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രസ്താവനകളാണ് മുസ്കാൻ നടത്തുന്നത്. ഹൻസികയ്ക്കും, സഹോദരൻ പ്രശാന്ത് മോട്‌വാനിക്കുമെതിരേ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ മുസ്കാൻ ഉന്നയിച്ചിരുന്നു.

താൻ കടം കൊടുത്ത 27 ലക്ഷം തിരികെ തരാതിരിക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ഹൻസിക ആരോപിച്ചു. പ്രശാന്തുമായുള്ള വിവാഹസമയത്താണ് മുസ്കാൻ പണം വാങ്ങിയതെന്നും പിന്നീട് പലതവണ ചോദിച്ചിട്ടും തന്നില്ലെന്നും ഹൻസിക പറഞ്ഞു. ഹൻസികയ്ക്കും സഹോദരനുമെതിരേ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള കേസുകളാണ് മസ്കാൻ ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങൾ നിഷേധിച്ച് ഹൻസിക മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!