വിസ്മയ മോഹൻലാൽ

 
Entertainment

എവിടയോ എന്തോ തകരാറു പോലെ.., സ്പ്രിങ് വിഴുങ്ങിയോ‍? വിസ്മയക്കെതിരേ സൈബർ ബുള്ളിയിങ്!

വിസ്മയക്കെതിരേ ബോഡി ഷെയിം കമന്‍റുകളും ധാരാളം വരുന്നുണ്ട്

Namitha Mohanan

നടി എന്ന നിലയിലുള്ള തന്‍റെ കരിയറിന്‍റെ തുടക്കത്തിലാണ് മോഹൻലാലിന്‍റെ മകൾ വിസ്മയ. തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ ആദ്യമായി സ്ക്രീനിലെത്തുന്നത്. അടുത്തിടെ ജെൻ സി പ്രതിഷേധത്തിനെ പിന്തുണച്ചതിന്‍റെ പേരിൽ വ്യാപക സൈബറാക്രമണങ്ങൾ നേരിടേണ്ടി വന്ന വിസ്മയ, അത് തന്നെ ബാധിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞിരുന്നു.

മാത്രമല്ല ഇപ്പോഴും താൻ അതിൽ ഉറച്ച് നിൽക്കുന്നു എന്നും മറ്റുള്ളവർ പറയുന്നത് കാര്യമാക്കുന്നില്ലെന്നും വിസ്മയ പറഞ്ഞിരുന്നു. മേജർ രവിക്കെതിരേയുള്ള പരോക്ഷ വിമർശനം കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെ വിസ്മയയോടെ എതിർപ്പ് രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൈബറിടങ്ങൾ‌ വിസ്മയയെ വിടാതെ പിന്തുടരുകയാണ്. ഇത്തവണത്തെ വിഷയം വിസ്മയയുടെ പെരുമാറ്റത്തിൽ എന്തോ പ്രശ്നമുണ്ടെന്ന കണ്ടെത്തലാണ്.

അടുത്തിടെ തുടക്കം സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടന്നിരുന്നു. ഇതിലെത്തിയ വിസ്മയയുടെ വിഡീയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബോഡി ഷെയിമിങ് കമന്‍റുകളും പരിഹാസങ്ങളുമായി ഈ വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നത്. ഇവൾ സിനിമയിൽ നിലനിൽ‌ക്കില്ലെന്നും ഇത് അവസാനത്തെ ചിത്രമാവും എന്നുവരെ ചിലർ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്.

"എന്തോരു വണ്ണമാണ്", "കേരളത്തിൽ എന്തോരം സുന്ദരിമാരുണ്ട്, അച്ഛന്‍റെ ബലത്തിൽ സിനിമയിലെത്തിയവൾ", "അച്ഛന്‍റെ വിരലുകൾ വരെ അഭിനയിക്കും, എന്നാൽ മോളുടെ ശരീരം മുഴുവൻ അഭിനയിക്കുകയാണ്. എന്തോരു ഇളക്കമാണ്", "സംസാരിക്കുമ്പോൾ മര്യാദയ്ക്ക് സംസാരിച്ചുകൂടെ. എന്തിനാണ് ഇത്ര ഇളക്കം", "ക്യൂട്ട്നസ് വാരിവിതറുകയാണ്, 35-40 വയസുണ്ട്', "ഇത് ആദ്യത്തെയും അവസാനത്തെയും പടമായിരിക്കും".

'ബിന്ദു പണിക്കരുടെയും പൊന്നമ്മ ബാബുവിന്‍റെയും പകരക്കാരി', 'കർണം മല്ലേശേരിയുടെ റോൾ ചെയ്യാം', 'ഇവളെന്താ സ്പ്രിങ് വിഴുങ്ങിയോ', 'എന്തോ കാര്യമായ പ്രശ്നമുണ്ട്', 'ഇവൾക്ക് ഞരമ്പ് രോഗമുണ്ടെന്ന് തോന്നുന്നു", എന്നിങ്ങനെ നീളുന്നു സൈബറിടങ്ങളിലെ ചർച്ചകൾ.

എന്നാൽ വിസ്മയയെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്. 'കുട്ടി ആദ്യമായാണ് ഇത്തരം വേദികളിലേക്കെത്തുന്നത്. അതിന്‍റെ ടെൻഷനും വിറയലുമൊക്കെയാണ്', 'എന്തൊരു നിഷ്കളങ്കത', 'നല്ല മോളാണ്', 'എന്ത് സിമ്പിളാണ് കുട്ടി', 'താര ജാഡയൊന്നുമില്ലാത്ത കുട്ടി' എന്നിങ്ങനെയാണ് വിസ്മയയെ പിന്തുണച്ചെത്തുന്ന കമന്‍റുകൾ.

ചങ്ങനാശേരി ദുരിതാശ്വാസ ക്യാംപിൽ രാവിലെ മുതൽ പട്ടിണി

നേത്ര ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി; ഹർജി തള്ളി കോടതി

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് മന്ത്രിക്ക് സ്വീകരണം

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്കയച്ചു; യുവതി അടക്കം ആറംഗ സംഘത്തിനെതിരേ കേസ്

സുരേഷ് ഗോപി വാക്ക് പാലിച്ചു; പുലികളിക്ക് 24 ലക്ഷം