Declassified Operation Sindoor

 
Entertainment

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഡോക്യുമെന്‍ററി

പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ സൈനിക നടപടികളെ ആസ്പദമാക്കി തയാറാക്കിയ 'ഡീക്ലാസിഫൈഡ്: ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ഡോക്യുമെന്‍ററി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ സൈനിക നടപടികളെ ആസ്പദമാക്കി തയാറാക്കിയ 'ഡീക്ലാസിഫൈഡ്: ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ഡോക്യുമെന്‍ററി ഡിസ്‌കവറി ചാനല്‍ ഇന്ത്യ ശനിയാഴ്ച രാത്രി 9 മുതല്‍ 11 വരെ സംപ്രേക്ഷണം ചെയ്യും. ഡിസ്‌കവറി ചാനല്‍ ഇന്ത്യയിലും ഡിസ്‌കവറി പ്ലസിലുമാണ് സംപ്രേഷണം.

88 മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ആസൂത്രണവും നടത്തിപ്പും വിവരിക്കുന്നതിനൊപ്പം, ഇന്ത്യന്‍ സൈനിക നേതൃത്വത്തിലെ അംഗങ്ങള്‍, ദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍, പ്രതിരോധ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ കാഴ്ചപ്പാടുകളും പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഡോക്യുമെന്‍ററിയില്‍ സംസാരിക്കുന്നുണ്ട്.

2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ നീക്കങ്ങള്‍ മുതല്‍ 2025 മേയ് 7ന് 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിക്കുന്നത് വരെയുള്ള സംഭവവികാസങ്ങള്‍ ഈ ഡോക്യുമെന്‍ററിയില്‍ വിവരിക്കുന്നു. ഒപ്പം ദൗത്യത്തിന് പിന്നിലെ കാഴ്ചകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ശബരിമല നട ഞായറാഴ്ച തുറക്കും; വിപുലമായ സർവീസുകളുമായി കെഎസ്ആർടിസി

ഓണത്തിരക്ക്: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 സ്പെഷ്യൽ ബസ് സർവീസുകൾ

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു