ദുവയ്ക്ക് കൂട്ടായ് കുഞ്ഞാവ വരുന്നു, ദീപിക പദുകോൺ വീണ്ടും ഗർഭിണി; സന്തോഷവാർത്തയുമായി താരദമ്പതികൾ

 
Entertainment

ദുവയ്ക്ക് കൂട്ടായ് കുഞ്ഞാവ വരുന്നു, ദീപിക പദുകോൺ വീണ്ടും ഗർഭിണി; സന്തോഷവാർത്തയുമായി താരദമ്പതികൾ

രണ്ട് പിങ്ക് വരകൾ തെളിഞ്ഞ പ്രഗ്നൻസി ടെസ്റ്റ് കിറ്റുമായി നിൽക്കുന്ന ദുവയുടെ ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

Manju Soman

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. വീണ്ടും അമ്മയാകാൻ പോകുന്നതിന്‍റെ സന്തോഷം ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. രണ്ട് പിങ്ക് വരകൾ തെളിഞ്ഞ പ്രഗ്നൻസി ടെസ്റ്റ് കിറ്റുമായി നിൽക്കുന്ന ദുവയുടെ ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കണ്ണ് തട്ടാതിരിക്കാനായുള്ള രണ്ട് ഈവിൾ ഐ ഇമോജിക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ബോളിവുഡ് താരസുന്ദരി വീണ്ടും അമ്മയാവാൻ ഒരുങ്ങുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. ദീപികയും രൺവീറും മാതൃക ദമ്പതികളാണ് എന്നാണ് കമന്‍റുകൾ.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു വിവാഹം. 2024 സെപ്റ്റംബർ 8നാണ് ദുവ ജനിക്കുന്നത്. മകളുടെ വരവോടെ ദീപിക സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അതിനിടെ അമ്മയായതിനാൽ ദിവസം 8 മണിക്കൂർ മാത്രമേ ജോലി ചെയ്യാനാവൂ എന്ന് ദീപിക പറഞ്ഞത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. പല സിനിമകൾ നഷ്ടപ്പെടാനും ഇത് കാരണമായി.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി