'ഡെസ്റ്റിനി' സിനിമയിൽ നിന്ന്.

 
Entertainment

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി; ചിത്രം ഉടൻ പ്രദർശനത്തിന്

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം "ഡെസ്റ്റിനി" പ്രദർശനത്തിനൊരുങ്ങുന്നു

Entertainment Desk

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം "ഡെസ്റ്റിനി" പ്രദർശനത്തിനൊരുങ്ങുന്നു. നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു.

തന്‍റെ മുൻകാല മോശം പ്രവർത്തികളിൽ പശ്ചാത്തപിക്കുന്ന സിഐ ജയശീലനെന്ന പോലീസുദ്യോഗസ്ഥന്‍റെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാവഴികളുടെ ആദ്യകഥ. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ നരേന്ദ്രനാഥിന്‍റെ ശിഥിലമായിപ്പോയ കുടുംബബന്ധത്തെ അതിനു വഴിയൊരുക്കിയവർ തന്നെ കൂട്ടി യോജിപ്പിക്കുന്നതിലൂടെ തിരിച്ചറിവിന്‍റെയും തെറ്റുതിരുത്തലിന്‍റെയും മഹത്തായ സന്ദേശമൊരുക്കുന്ന രണ്ടാമത്തെ കഥ. അനാഥനായ കലാകാരൻ ശന്തനുവും മെയ്ഫ്ളവറും തമ്മിലുള്ള കടുത്ത പ്രണയവും തുടർന്നുണ്ടാകുന്ന ദാരുണമായ അന്ത്യവും വരച്ചുകാട്ടുന്ന മൂന്നാമത്തെ കഥ.

പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, എമിൽ,അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കൾ.

ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോർ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാൽ പോത്തൻകോടുമാണ്. മേക്കപ്പ് - വിധു ബാബു, ആർട്ട് - അജി ഏഴാം മൈൽ, എഡിറ്റിംഗ് - വി എസ് സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ; രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് ടിവികെ മന്ത്രി കീർത്തന

"ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് പോകില്ല, ഹോർമുസ് കടലിടുക്ക് അടയ്ക്കും", കടുത്ത പ്രഖ്യാപനവുമായി ഇറാൻ

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്