'അറപ്പു തോന്നുന്നു', ദേവരയിലെ ഗാനരംഗം മോർഫ് ചെയ്ത് ജാൻവിയുടെ നഗ്നവിഡിയോ പ്രചരിപ്പിച്ചു, രൂക്ഷ പ്രതികരണവുമായി ജൂനിയർ എൻടിആർ

 
Entertainment

'അറപ്പു തോന്നുന്നു', ദേവരയിലെ ഗാനരംഗം മോർഫ് ചെയ്ത് ജാൻവിയുടെ നഗ്നവിഡിയോ പ്രചരിപ്പിച്ചു, രൂക്ഷ പ്രതികരണവുമായി ജൂനിയർ എൻടിആർ

മോർഫ് ചെയ്ത വിഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും

Manju Soman

ജൂനിയർ എൻടിആറും ജാൻവി കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ദേവര: പാർട്ട് വൺ. ചിത്രത്തിലെ ചുട്ടമല്ലെ എന്ന ഗാനരംഗം മോർഫ് ചെയ്ത് ജാൻവിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂനിയർ എൻടിആർ. മോർഫ് ചെയ്ത വിഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും എന്നാണ് താരം പറഞ്ഞത്.

അറപ്പുളവാക്കുന്നതും അപമാനകരവുമായ സംഭവമാണ് ഇത് എന്നാണ് താരം പറഞ്ഞത്. സ്ത്രീകളെ അമ്മയായും ദേവിയായും ആരാധിക്കുന്ന സംസ്കാരമുള്ള നാട്ടിലാണ് ഒരു സ്ത്രീയെ എഐ ഉപയോഗിച്ച് നികൃഷ്ടമായ രീതിയിൽ അപമാനിച്ചിരിക്കുന്നത്. മോർഫ് ചെയ്ത വിഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച നീചന്മാരെ താൻ വെറുതെ വിടില്ലെന്നും അവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

വ്യാജ ഉള്ളടക്കങ്ങൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് താരം ആരാധകരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ഇന്ന് ഇത് മറ്റൊരാൾക്കാണെങ്കിൽ നാളെ സ്വന്തം അമ്മയ്ക്കോ സഹാദരിക്കോ ഭാര്യയ്ക്കോ മകൾക്കോ സംഭവിക്കാം. ഇത് ഗൗരവമേറിയ പ്രശ്നമാണ്. എഐ ദുരുപയോഗത്തിനെതിരേ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണം.- താരം പറഞ്ഞു.