'അടിച്ച് കിളി പോയി, ഷർട്ടിന്‍റെ ബട്ടൺ പോലും ശരിക്ക് ഇടാനുള്ള ബോധമില്ലേ': ധർമജന്‍റെ വിഡിയോ വൈറൽ, മറുപടിയുമായി ബിബിൻ

 
Entertainment

'അടിച്ച് കിളി പോയി, ഷർട്ടിന്‍റെ ബട്ടൺ പോലും ശരിക്ക് ഇടാനുള്ള ബോധമില്ലേ': ധർമജന്‍റെ വിഡിയോ വൈറൽ, മറുപടിയുമായി ബിബിൻ

താരം മദ്യപിച്ചാണ് ചടങ്ങിന് എത്തിയത് എന്ന തരത്തിലായിരുന്നു പരിഹാസം

Manju Soman

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്‍റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്തിയ ധർമജന്‍റെ വിഡിയ സോഷ്യൽ മീഡിയയിൽ വൈറൽ. താരം മദ്യപിച്ചാണ് ചടങ്ങിന് എത്തിയത് എന്ന തരത്തിലായിരുന്നു പരിഹാസം. ട്രോളുകൾ കടുത്തതോടെ ധർമജനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിബിൻ ജോർജ്.

നാടമുറിക്കുന്നതിനു മുൻപ് ഷൂ ഊരിമാറ്റുമ്പോൾ ധർമജന്‍റെ ബാലൻസ് നഷ്ടപ്പെടുന്നതും ബിബിൻ ജോർജ് പിടിക്കുന്നതുമാണ് വിഡിയോയിലുള്ളത്. കൂടാതെ ഷർട്ടിന്‍റെ ബട്ടൺസ് തെറ്റിച്ചാണ് അദ്ദേഹം ഇട്ടിരിക്കുന്നത്. ഇതോടെയാണ് പരിഹാസം കടുത്തത്. രാവിലെ തന്നെ വെള്ളമാണെന്നും അടിച്ചു കിളിപോയി ഇരിക്കുകയാണ് എന്നെല്ലാമാണ് വിമർശനം ഉയർന്നത്. പിന്നാലെയാണ് വിമർശനങ്ങൾക്ക് മറുപടിയുമായി ബിബിൻ രംഗത്തെത്തിയത്.

ധർമജനെ ട്രോളുന്ന വിഡിയോയുടെ കമന്‍റിലൂടെയാണ് ബിബിൻ ജോർജിന്‍റെ പ്രതികരണം. നിങ്ങളുടെ വർക്കിനെ ബഹുമാനിക്കുന്നു. പക്ഷേ ദൈവം സത്യം, അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.- എന്നായിരുന്നു ബിബിന്‍റെ കമന്‍റ്. പിന്നാലെ ധർമജനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തി. മനുഷ്യന്‍റെ ആരോഗ്യാവസ്ഥ കൂടി മനസിലാക്കണം എന്നായിരുന്നു ഒരാളുടെ കമന്‍റ്.

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം