ഒടിടി ഏറ്റുമുട്ടൽ; ധുരന്ധർ 1 'അൺകട്ട്' വേർഷൻ രണ്ട് പ്ലാറ്റ്ഫോമുകളിൽ മേയ് 22 ന്
രൺവീർ സിങ്ങിന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ധുരന്ധറിന്‍റെ വണ്ണിലെ കട്ട് ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയതും ഇതുവരെ കാണാത്തതുമായ പതിപ്പ് ഒരേ ദിവസം നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്യും. വെള്ളിയാഴ്ചയാണ് ഇരു പ്ലാറ്റ്ഫോമുകളും സ്ട്രീമിങ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരേ ചിത്രം രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ ഒരേസമയം റിലീസ് ചെയ്തുകൊണ്ട് സ്ട്രീമർമാർ നേർക്കുനേർ വരുന്നതോടെ, ഈ നീക്കം ഒരു വലിയ ഒടിടി ഏറ്റുമുട്ടലിന് വേദിയൊരുക്കും.
നിലവിൽ നെറ്റ്ഫ്ലിക്സിൽ ധുരന്ധർ വൺ സ്ട്രീം ചെയ്തിട്ടുണ്ട്. അതിന്‍റെ അൺകട്ട് വേർഷനായ ധുരന്ദർ ഭാഗം 1 റോ & അൻദേഖായാണ് മേയ് 22 ന് റിലീസ് ചെയ്യുന്നത്. ഹിന്ദിക്കൊപ്പം, ചിത്രം തമിഴിലും തെലുങ്കിലുമാണ് സട്രീം ചെയ്യുന്നത്.
എന്തുകൊണ്ടാണ് ഒരേ ചിത്രം ഇരു പ്ലാറ്റ്ഫോമുകളും ഒരേ ദിവസം സ്ട്രീം ചെയ്യുന്നതെന്ന് ചില ആളുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. മറ്റ് ചിലർ ഈ ഒടിടി പോരാട്ടത്തെ രസകരമായി വിലയിരുത്തുന്നു. ഡിസംബർ 5 നാണ് ധുരന്ധർ തിയെറ്ററിൽ റിലീസിനെത്തിയത്.
അതേസമയം, തിയെറ്ററിൽ സൂപ്പർഹിറ്റായിരുന്ന രൺവീർ സിങ് ചിത്രം ധുരന്ധർ 2 ദി റിവഞ്ച് ജൂൺ 4 മുതൽ ഒടിടിയിലേക്ക്. ജിയോ ഹോട് സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക.