തിയെറ്റർ റിലീസിനു മുന്നേ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കി ധുരന്ധർ 2; വിറ്റു പോയത് 2 ലക്ഷം ടിക്കറ്റുകൾ

 
Entertainment

തിയെറ്റർ റിലീസിനു മുന്നേ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കി ധുരന്ധർ 2; വിറ്റു പോയത് 2 ലക്ഷം ടിക്കറ്റുകൾ

ചിത്രത്തിന്‍റെ ആദ‍്യ ഭാഗത്തിന് ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണം രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Aswin AM

ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ രൺവീർ സിങ്ങിനെ നായകാനാക്കി മാർച്ച് 19ന് തിയെറ്ററിൽ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ധുരന്ധർ 2. ആദ‍്യ ഭാഗത്തിന് ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണം രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇപ്പോഴിതാ റിലീസാവുന്നതിനു മുന്നേ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ധുരന്ധർ 2. ഇതുവരെ 2 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. ഏകദേശം 18 കോടിയോളം രൂപയാണ് റിലീസിനു മുന്നേ തന്നെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ആദ‍്യ ഭാഗം ബോക്സ് ഓഫിസിൽ നിന്നും 1300 കോടി രൂപയോളം കളക്ഷൻ നേടിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മല‍യാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"