ധുരന്ധർ 2 ഒടിടിയിലേക്ക്; ജൂൺ 4 മുതൽ സ്ട്രീമിങ്

 
Entertainment

ധുരന്ധർ 2 ഒടിടിയിലേക്ക്; ജൂൺ 4 മുതൽ സ്ട്രീമിങ്

ആഗോള തലത്തിൽ 1,790 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

Entertainment Desk

ന്യൂഡൽഹി: തിയെറ്ററിൽ സൂപ്പർഹിറ്റായിരുന്ന രൺവീർ സിങ് ചിത്രം ധുരന്ധർ 2 ദി റിവഞ്ച് ജൂൺ 4 മുതൽ ഒടിടിയിലേക്ക്. ജിയോ ഹോട് സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുക. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 19നാണ് തിയെറ്ററിൽ റിലീസ് ചെയ്തത്. ആഗോള തലത്തിൽ 1,790 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

സ്പെഷ്യൽ പ്രീമിയർ സ്ട്രീമിങ്ങോടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ജൂൺ നാലിന് വൈകിട്ട് 7 മണിക്ക് താരങ്ങളുടെ സംഭാഷണവും അണിയറ വിശേഷങ്ങളും ഉൾപ്പെടുന്ന 30 മിനിറ്റ് പ്രീ ഷോയാണ് ഹോട് സ്റ്റാറിൽ ഉണ്ടായിരിക്കുക.

ശേഷം സിനിമ സ്ട്രീം ചെയ്യും. ധുരന്ധറിന്‍റെ ആദ്യഭാഗം നെറ്റ്ഫ്ലക്സിലൂടെയാണ് സ്ട്രീം ചെയ്തിരുന്നത്. ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് മറ്റു താരങ്ങൾ.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്

ഷുഹൈബ് വധക്കേസ്; വിചാരണ തലശേരി കോടതിയിൽ നിന്ന് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു