ആർ. മാധവൻ, രൺവീർ സിങ്, സഞ്ജയ് ദത്ത്

 
Entertainment

നെറ്റ്ഫ്ലിക്സിൽ റെക്കോഡിട്ട് ധുരന്ധർ; ആനിമലിനെയും പുഷ്പ 2നെയും പിന്നിലാക്കി

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമെന്ന നേട്ടമാണ് ധുരന്ധർ സ്വന്തമാക്കിയിരിക്കുന്നത്

Aswin AM

നെറ്റ്ഫ്ലിക്സിൽ റെക്കോഡിട്ട് ബോളിവുഡ് ചിത്രം ധുരന്ധർ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രമെന്ന നേട്ടമാണ് ധുരന്ധർ സ്വന്തമാക്കിയിരിക്കുന്നത്.

7.6 മില്ല‍്യൺ ആളുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം കണ്ടത്. ഇതോടെ ആനിമൽ, പുഷ്പ 2 എന്നീ ചിത്രങ്ങളുടെ റെക്കോഡ് ധുരന്ധർ മറികടന്നു. ഒടിടിയിലെത്തിയ ശേഷം ആദ‍്യ ആഴ്ചയിൽ തന്നെ ആനിമൽ 6.2 മില്ല‍്യൺ ആളുകൾ കണ്ടിരുന്നു. പുഷ്പ 2 5 മില്ല‍്യൺ ആളുകളാണ് കണ്ടത്.

ആദ‍്യത‍്യ ധറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്പൈ ആക്ഷൻ‌ ത്രില്ലറാണ് ധുരന്ധർ. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര‍്യം ചെയ്തിരിക്കുന്നത്. ഇതുവരെ 1,300 കോടി രൂപ ആഗോള ബോക്സ് ഓഫിസിൽ ചിത്രം നേടിയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. മാർച്ച് 19ന് രണ്ടാം ഭാഗം തിയെറ്ററിലെത്തുമെന്നാണ് വിവരം.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്