ധ്യാൻ ശ്രീനിവാസൻ

 
Entertainment

"അണ്ണനും അണ്ണിയും എൻ ഉയിർ ഡാ...": ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ കമന്‍റുമായി ധ്യാൻ ശ്രീനിവാസൻ

തൃഷയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് ഉദയനിധിയെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്

Namitha Mohanan

തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ അറസ്റ്റു ചെയ്തത് തമിഴ്നാട്ടിൽ രാഷട്രീയ കോലാഹലത്തിന് വഴിവച്ചിരുന്നു. എന്നാൽ ഇതിനിടെ മലയാളികൾ അന്വേഷിക്കുന്നത് ധ്യാൻ എവിടെയെന്നാണ്. അടുത്തിടെ ധ്യാൻ ശ്രീനിവാസൻ വിജ‍യ്‌യെയും തൃഷയെയും കുറിച്ച് ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം വൈറലായിരുന്നു. ധ്യാൻ എയറിലുമായിരുന്നു. തമിഴ് സാമൂഹിക മാധ്യമങ്ങളിലടക്കം ധ്യാനിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്.

ഇപ്പോഴിതാ ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ വീണ്ടും ധ്യാൻ സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞു. തൃഷയെ അവഹേളിച്ചതിന് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു എന്നറിയുന്ന ധ്യാന്‍ ശ്രീനിവാസന്‍ എന്നു പറഞ്ഞു കൊണ്ട്, അണ്ണന്‍ തമ്പി സിനിമയിലെ മമ്മൂട്ടിയുടെ സീന്‍ ഉള്‍പ്പെടുത്തിയാണ് ട്രോള്‍ വിഡിയോ. ട്രോള്‍ വിഡിയോ വൈറലായതോടെ ധ്യാന്‍ കമന്‍റുമായെത്തുകയായിരുന്നു.

"ഹഹഹ, അണ്ണനും അണ്ണിയും എൻ ഉയിർ ഡാ..!" എന്നാണ് കമന്‍റ്. മുൻപ് ഒരു സിനിമയുടെ ലോഞ്ചിനിടെയാണ് ധ്യാൻ വിജയ്‌യെയും തൃഷയെയും കുറിച്ച് പരാമർശിച്ചത്. വേദിയിലിരുന്ന നവ്യയോടായി, താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തൃഷയെ പോലെ സാരിയുടുത്ത് മുന്നിൽ വന്നിരിക്കണമെന്നാണ് ധ്യാൻ പറഞ്ഞത്. മലയാളികൾ ഇത് തമാശയായി എടുത്തെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ അങ്ങനെയായിരുന്നില്ല.

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്