ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍റെ' ചിത്രീകരണം പൂർത്തിയായി  
Entertainment

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍റെ' ചിത്രീകരണം പൂർത്തിയായി

പൂർണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം

Aswin AM

വീക്കെൻഡ് ബ്ലോഗ്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച് രാഹുൽ. ജി., ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ ഷൊർണൂർ, പട്ടാമ്പിഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം.

ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറെ ഭദ്രമാക്കുന്നു. ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്. സിജു വിൽസൻ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ. ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ, നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശികുമാറിന്‍റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.

എഡിറ്റിംഗ്, കലാസംവധാനം - കോയാസ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- രതീഷ് എം. മൈക്കിൾ, വിക്കെൻഡ് ബ്ലോഗ്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് -സെഡിൻ പോൾ, കെവിൻ പോൾ, എക്സിക‍്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ- വാഴൂർ ജോസ്, സ്റ്റിൽസ്- നിദാദ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹർജി തള്ളി ഹൈക്കോടതി

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസിനെതിരേ കെപിസിസി പ്രസിഡന്‍റ്

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പനെ അയോഗ‍്യനാക്കണം, സ്പീക്കർക്ക് കത്ത്

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം