ധ‍്യാൻ ശ്രീനിവാസൻ

 
Entertainment

തിയെറ്റർ പൂരപ്പറമ്പാക്കാൻ 'മിനി കൂപ്പറു'മായി ധ‍്യാൻ എത്തുന്നു

ജോമി കുര‍്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Aswin AM

ധ‍്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'മിനി & കൂപ്പർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോമി കുര‍്യാക്കോസാണ്. AWA മൂവിസിന്‍റെ ബാനറിൽ റോൾഡ് തോമസാണ് ചിത്രത്തിന്‍റെ നിർമാണം.

പൂർണമായും ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന ചിത്രത്തിൽ വ‍്യത‍്യസ്ത സ്റ്റൈലിലും ഗെറ്റപ്പിലുമാണ് ധ‍്യാൻ എത്തുന്നത്. ഇതിനോടകം തന്നെ ധ‍്യാൻ ശ്രീനിവാസന്‍റെ മേക്കോവറും മിനി കൂപ്പർ കാറും സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

കോമഡിക്കും കുടുംബ ബന്ധങ്ങൾക്കും പ്രധാന‍്യം നൽകികൊണ്ടുള്ള ഫാമിലി എന്‍റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്നും വ‍്യക്തമാകുന്നത്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് നിർമാതാക്കൾ വ‍്യക്തമാക്കിയിട്ടുണ്ട്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ