ദിലീപും അമ്മയും, ദിലീപ് ഭാര്യ കാവ്യ മാധവനും മകൾക്കുമൊപ്പം

 
Entertainment

"എന്‍റെ അമ്മയ്ക്ക് മറവി രോഗം, ഞങ്ങളെ അറിയില്ല": ദിലീപ്

അമ്മ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്

Manju Soman

നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്‍റെ പുതിയ ഔട്ട്ലെറ്റ് ചെന്നൈയിൽ തുടങ്ങിയത് വലിയ വാർത്തയായിരുന്നു. മലയാളത്തിലെ മുതിർന്ന താരങ്ങളായ ശാരദയും ഷീലയും ഉൾപ്പടെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. റസ്റ്റോറന്‍റിന്‍റെ ആദ്യ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത് ദിലീപിന്‍റെ അമ്മയായിരുന്നു. എന്നാൽ ഇത്തവണ അമ്മ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്.

തന്‍റെ അമ്മയ്ക്ക് അൾസ്ഹൈമേഴ്സ് രോഗമാണെന്നും തങ്ങളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് എന്നുമാണ് ദിലീപ് പറഞ്ഞത്. അതിനാലാണ് സിനിമയിൽ തന്‍റെ അമ്മമാരായി വേഷമിട്ട താരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും താരം പറഞ്ഞു. അതിനാലാണ് ചടങ്ങിന് എത്താതിരുന്നത് എന്നുമാണ് ദിലീപ് പറഞ്ഞത്.

‘ഞങ്ങൾ ‘ദേ പുട്ട്’ തുടങ്ങുന്നത് ഞങ്ങളുടെ അമ്മമാരെ വച്ചായിരുന്നു. എന്റെ അമ്മയ്ക്ക് ഇപ്പോൾ അൾസ്ഹൈമേഴ്സ് ആയതുകൊണ്ട് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല. നമ്മുടെയൊക്കെ പേരുകൾ ഓർമയുണ്ട്, പക്ഷേ നമ്മളെ അറിയില്ല. അങ്ങനെയൊരു അവസ്ഥയാണ്. അതുകൊണ്ട് അമ്മയെ കൂട്ടി വരാൻ കഴിയില്ല. അങ്ങനെ വന്നപ്പോൾ നമ്മുടെ പല സിനിമകളിലും അമ്മയുടെ സ്ഥാനത്ത് അഭിനയിച്ച ആളുകളുണ്ടല്ലോ. അവരെ കൊണ്ടുവരാമെന്നു തോന്നി.- ദിലീപ് പറഞ്ഞു.