തമന്നയ്ക്ക് പോലും രക്ഷിക്കാനായില്ല, തിയെറ്ററിൽ അട്ടർ ഫ്ലോപ്പ്; 3 വർഷത്തിന് ശേഷം ദിലീപിന്‍റെ 'ബാന്ദ്ര' ഒടിടിയിലേക്ക്!
ദിലീപിനെ നായകനാക്കി 2023 ൽ ഉദയകൃഷണ തിരക്കഥയെഴുതി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നേരിട്ടത് കനത്ത പരാജയമായിരുന്നു. ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം തമന്ന ഭാട്ടിയ ആയിരുന്നു നായികയായി എത്തിയിരുന്നത്. എന്നിട്ട് പോലും തിയെറ്ററിൽ യാതൊരു പ്രകമ്പനവും ഉണ്ടാക്കാൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ 3 വർഷത്തിന് ശേഷം 'ബാന്ദ്ര'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇനി ഒടിടിയിൽ ഈ കനത്ത പരാജയത്തിൽ നിന്ന് മോചനം ലഭിക്കുമോ എന്ന് കണ്ടറിയണം. ഈ മാസം സീ ഫൈവിലൂടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക. തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. അത് ഉടൻ തന്നെ പുറത്തു വിടുമെന്നാണ് വിവരം.
ഷാജി കൈലാസിന്‍റെ നീക്കമാണ് ദിലീപിന്‍റേതായ പുതിയ ചിത്രം. ഇമോഷണൽ ഡ്രാമ ചിത്രമാണ് ഇതെന്നാണ് വിവരം. ഉർവ്വശി തീയറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവർ ഈ ചിത്രം നിർമിക്കുന്നത്.