'നീക്കം' സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ദിലീപ്.

 
Entertainment

ദിലീപിന്‍റെ ഡയറിയിലെ ദുരൂഹതയെന്ത്?

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Entertainment Desk

ഒരു വെയ്റ്റിങ് ഷെഡ്ഡിലിരുന്ന് ഡയറിയിൽ എന്തോ പരതുന്ന ദിലീപ്. സമീപത്ത് ചെറിയൊരു ബാഗ്. നരകയറിയ താടി, കട്ടിക്കണ്ണട, പതിവില്ലാത്തൊരു ലുക്കാണ് ദിലീപിന് നൽകിയിരിക്കുന്നത്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്ററിലാണ് ഈ കാഴ്ച.

ഉർവശി തീയേറ്റേഴ്‌സ്, പെൻ സ്റ്റുഡിയോസിനു വേണ്ടി ഡോ. ജയന്ത് ലാൽ ഗാദ, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലത്തിൽ പൂർണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ഴോണറിലാണ് ചിത്രത്തിന്‍റെ അവതരണം.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്.

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി രണ്ട് മാസം നീണ്ട ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഒക്റ്റോബറിൽ പ്രദർശനത്തിനെത്തും

വിബിൻ ബാലചന്ദ്രന്‍റേതാണു തിരക്കഥ. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് --സൂരജ് ഇ.എസ്.

പോൺ ആപ്പുകളും ടോർ നെറ്റ്‌വർക്കും; കശ്മീരിൽ ഭീകരരുടെ പുതിയ ആശയവിനിമയ തന്ത്രം

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

പ്രളയം; നേപ്പാളിന് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി ഇന്ത്യ

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊന്നു

വിവാഹം മുടങ്ങി; മുൻ പ്രതിശ്രുത വധുവിനും സഹോദരിക്കും നേരെ ആസിഡ് ആക്രമണം നടത്തി യുവാവ്