മോഹൻലാൽ, ദിലീഷ് പോത്തൻ

 
Entertainment

ദിലീഷ് പോത്തനും മോഹൻലാലും ഒന്നിക്കുന്നു: സ്ഥിരീകരിച്ച് ആന്‍റണി പെരുമ്പാവൂർ

ഷിബു ബേബി ജോണാണ് ചിത്രത്തിന്‍റെ നിർമാണം

Aswin AM

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലാണ് മുഖ‍്യ വേഷം കൈകാര‍്യം ചെയ്യുന്നത്.

ആരാധകരോട് സംസാരിക്കവെ ആന്‍റണി പെരുമ്പാവൂരാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയിട്ടുള്ള ദിലീഷ് പോത്തൻ മോഹൻലാലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഇതു സംബന്ധിച്ച് സമൂഹമാധ‍്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ചപ്പോളെല്ലാം മികച്ച ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതേപോലെ മോഹൻലാൽ- ദിലീഷ് പോത്തൻ കൂട്ടുകെട്ടിലും മികച്ച ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ