നസ്ലിൻ, ആറ്റ്ലി

 
Entertainment

ഭാവിയിലെ സൂപ്പർതാരം, ഇൻഡസ്ട്രി നസ്ലിൻ ഭരിക്കുന്ന ദിവസം വരും: ആറ്റ്ലി

നസ്ലിയയുടെ തമിഴ് സിനിമയിലേക്കുള്ള വമ്പൻ തിരിച്ചുവരവിനെയും ആറ്റ്ലി പ്രശംസിച്ചു

Manju Soman

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത സീൻ വമ്പൻ വിജയമായി മുന്നേറുകയാണ്. ചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് നസ്ലിൻ. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലി.

നസ്ലിനെ പ്രശംസിച്ചുകൊണ്ടാണ് ആറ്റ്ലിയുടെ കുറിപ്പ്. താരത്തിന്‍റെ അഭിനയ മികവും സ്ക്രീൻ പ്രസൻസും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഭാവിയിലെ സൂപ്പർതാരമായി മാറാൻ സാധ്യതയുണ്ടെന്നുമാണ് ആറ്റ്ലി കുറിച്ചത്. നസ്ലിയയുടെ തമിഴ് സിനിമയിലേക്കുള്ള വമ്പൻ തിരിച്ചുവരവിനെയും ആറ്റ്ലി പ്രശംസിച്ചു.

ആറ്റ്ലിയുടെ കുറിപ്പ്

സീൻ, എന്തൊരു സിനിമ. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും ഫ്രഷ് തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്നതുമായ കഥപറച്ചിലുമുള്ള ഗംഭീര കൊമേഷ്യൽ എന്‍റർടെയ്നർ കാണുന്നത്. ജിത്തു സാറിന്‍റെ കഥപറച്ചിലിന്‍റെ വലിയ ആരാധകനാണ് ഞാൻ. എന്നാൽ ഈ ചിത്രം ശരിക്കും സവിശേഷമാണ്. സൂര്യ സാർ, എന്തൊരു ഗംഭീര പ്രകടനമാണ്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാൻ പറ്റിയ പൈസ വസൂൽ എന്‍റർടെയ്നർ.

നസ്ലിൻ, എന്‍റെ ദൈവമേ എന്ത് പെർഫോർമറാണ്. എത്ര ഗംഭീരമായ കരിസ്മയും സ്ക്രീൻ പ്രസൻസുമാണ്. ഒരു സൂപ്പർസ്റ്റാറിന്‍റെ വളർന്നുവരികയാണ്. സഹോദരാ, നീ ഉറപ്പായും ഇൻഡസ്ട്രി ഭരിക്കും. പിന്നെ എന്‍റെ സുഹൃത്ത് നസ്രിയ. പാപ്പ്, തമിഴ് സിനിമയിലേക്കുള്ള എന്തൊരു മികച്ച തിരിച്ചുവരവാണ്. അനായാസമായ ഹാസ്യവും ചാമും മനോഹരമായിരുന്നു. നിന്നെ ഇനിയും സ്ക്രീനിൽ ഒരുപാട് കാണണം. ആനന്ദരാജ് സാർ സൂപ്പർ എന്‍റർടെയ്ൻമെന്‍റ് ആയിരുന്നു. സുഷിൻ ശ്യാമിന്‍റെ സംഗീതവും ഗംഭീരമായിരുന്നു.-