പ്രതിഭ

 
Entertainment

"സംവിധായകൻ വിളിച്ചു വരുത്തി പഞ്ചാരയടിച്ചു"; സമ്മാനം ചവറ്റുകുട്ടയിൽ ഇട്ടതിൽ സങ്കടമുണ്ടെന്ന് നടി

ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ അനുഭവം പ്രതിഭ പങ്കു വച്ചിരിക്കുന്നത്.

Entertainment Desk

സിനിമാ മേഖലയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടിയും ഇൻഫ്ലുവൻസറുമായ പ്രതിഭ. ആന്‍റണി പെപ്പെ നായകനായ കൊണ്ടൽ എന്ന മലയാളം സിനിമയിലൂടെയാണ് പ്രതിഭ അഭിനയം ആരംഭിച്ചത്. പിന്നീട് തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചു. മഹാനദി എന്ന സീരിയലിലെ പ്രകടനവും ശ്രദ്ധ ആകർഷിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ അനുഭവം പ്രതിഭ പങ്കു വച്ചിരിക്കുന്നത്.

രണ്ടു വർഷം മുൻപ് ഒരു സംവിധായകൻ എന്‍റെ തമിഴ് ഉച്ചാരണത്തെ പ്രശംസിച്ചു. കാണാൻ താത്പര്യമുണ്ടെന്നും അറിയിച്ചു. അതു മാനിച്ച് ഞാനെന്‍റെ സമയവും ഊർജവും ചെലവാക്കി അദ്ദേഹത്തെ കാണാനെത്തി. കുറേ നേരം അദ്ദേഹം പഞ്ചാരയടിച്ചു.

ഞാനതു വെറുതേ കേട്ട് ചിരിച്ചു കൊണ്ടിരുന്നു. പഞ്ചാരയടി കൊണ്ട് കാര്യമില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം സ്വന്തം പുസ്തകങ്ങൾ എനിക്ക് സമ്മാനമായി നൽകി. ഞാനതും വാങ്ങി സ്ഥലം വിട്ടു. ആ പുസ്തകങ്ങൾക്ക് പിന്നെ എന്തു സംഭവിച്ചെന്നോ.. വീട്ടിലേക്ക് കയറുന്നതിനു മുൻപ് അണ്ണാ നഗറിലെ ഒരു ചവറ്റുകുട്ടയിലാണ് ആ പുസ്തകങ്ങൾ ഞാൻ അവസാനമായി കണ്ടത്. ആ സമയത്തെ ദേഷ്യം എന്തായിരിക്കുമെന്ന് എനിക്ക് മനസിലാകുന്നുണ്ട്. പക്ഷേ ആ സംഭവത്തിൽ എനിക്ക് ചെറിയ കുറ്റബോധമുണ്ട്. അതൊരു ചവറ്റു കുട്ടയുടെ പുസ്തകമായിരുന്നുവെങ്കിലും അവ പുസ്തകങ്ങളായിരുന്നല്ലോ.. ക്ഷമിക്കണം... എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഇന്ത്യ എ ടീമിന് 162 റൺസ് ജയം; കുശാഗ്രയും മുലാനിയും തിളങ്ങി

ഓണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്ച; ടിക്കറ്റെല്ലാം വിറ്റഴിഞ്ഞു, സർക്കാരിന് ലാഭം 125 കോടി രൂപ

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം