ഉർവശി, മഞ്ജു വാര‍്യർ, പാർവതി തിരുവോത്ത്

 
Entertainment

''ഉർവശിയെ വെല്ലാൻ ഒരു നടിയും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, മഞ്ജു വാര‍്യരും പാർവതിയുമെല്ലാം ഉർവശിക്ക് താഴെ'': എം.എ. നിഷാദ്

ഒരു യുട‍്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിലാണ് നിഷാദ് ഇക്കാര‍്യം വ‍്യക്തമാക്കിയത്

Aswin AM

മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ഉർവശിയാണെന്ന് സംവിധായകനും നടനുമായ എം.എ. നിഷാദ്. ഒരു യുട‍്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിലാണ് നിഷാദ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

അഭിനേത്രി എന്ന രീതിയിലാണ് താൻ ഇക്കാര‍്യം പറഞ്ഞതെന്നും ഉർവശിയെ വെല്ലാൻ ഒരു നടിയും ഉണ്ടായിട്ടില്ലെന്നും ഉർവശിക്ക് താഴെയാണ് മഞ്ജു വാര‍്യരും ശോഭനയും പാർവതി തിരുവോത്തുമെല്ലാം എന്നും നിഷാദ് കൂട്ടിച്ചേർത്തു.

അഭിനേത്രി എന്ന നില‌യ്ക്ക് ഉർവശിയോളം പോന്ന ഒരു നടിയെ മലയാള സിനിമ കണ്ടിട്ടില്ലെന്നും മഞ്ജു വാര‍്യരും ഒരുപാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും നല്ല ആർട്ടിസ്റ്റാണെന്നതിൽ സംശയമില്ലെന്നും നിഷാദ് പറഞ്ഞു. ബോളിവുഡ് നടൻ ഇർഫാന്‍ ഖാന്‍റെ കൂടെ അഭിനയിക്കാൻ പാർവതിക്ക് കഴിഞ്ഞില്ലെയെന്നും അതൊരു ഭാഗ‍്യമല്ലെയെന്നും നിഷാദ് ചോദിച്ചു.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video