സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി, വധു പൂജ

 
Entertainment

സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി, വധു പൂജ

അനുഗ്രഹീതൻ ആന്‍റണി എന്ന സിനിമയുടെ സംവിധായകനാണ്

Manju Soman

സംവിധായകൻ പ്രിൻസ് ജോയ് വിവാഹിതനായി. പൂജ അനിത രവീന്ദ്രനാണ് വധു. കൊച്ചിയിൽ വച്ചുനടന്ന ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖർ പങ്കെടുത്തു. ഇന്ദ്രൻസ്, സണ്ണി വെയ്ൻ, മിഥുൻ മാനുവൽ തോമസ്, മണികണ്ഠൻ, സരിത ജയസൂര്യ തുടങ്ങിവരാണ് വിവാഹത്തിനെത്തിയത്. അനുഗ്രഹീതൻ ആന്‍റണി എന്ന സിനിമയുടെ സംവിധായകനാണ്.

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രിൻസ് സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തുന്നത്. കരിങ്കുന്നം സിക്സസ്, അലമാര എന്നീ സിനിമകളിൽ അസിസ്റ്റന്‍റായിരുന്നു. 2021ലാണ് സണ്ണി വെയിനിനെ നായകനാക്കി അനുഗ്രഹീതൻ ആന്‍റണി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാവുന്നത്. ജയസൂര്യയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ടൈറ്റൻസാണ് പ്രിൻസിന്‍റെ പുതിയ ചിത്രം.

"സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല"; കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന തള്ളി ഐഎസ്എം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർ‌എസ്എസിന്‍റെ രാഷ്ട്രീയ പദ്ധതി, കേരളത്തിലുണ്ടായിരുന്നത് ചതയ ദിന ഘോഷയാത്ര മാത്രം; പി. ജയരാജൻ

സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പ്രതി പാതിരാത്രി ഇറങ്ങിപ്പോയി