അഹാന കൃഷ്ണയും ദിയ കൃഷ്ണയും
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ ബർത്ത്ഡേ ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് അഹാനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് അഹാനയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സഹോദരി ദിയ കൃഷ്ണ പങ്കുവച്ച് ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്നെപ്പോലെ കുലസ്ത്രീയാവാൻ സ്വാഗതം ചെയ്തുകൊണ്ടാണ് ദിയയുടെ പോസ്റ്റ്.
ഏറ്റവും സന്തോഷകരമായ ജന്മദിനാശംസകൾ അമ്മു... ഭാര്യയായതിനു ശേഷമുള്ള നിന്റെ ആദ്യത്തെ പിറന്നാളാണ്. എന്നെപ്പോലെ കുലസ്ത്രീയാവാൻ ഞാൻ നിന്നെ സ്വാഗതം ചെയ്യുന്നു. ഈ ചിത്രത്തിന് ഞാൻ തെരഞ്ഞെടുത്ത ഗാനം നിനക്ക് ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.- എന്ന അടിക്കുറിപ്പിലായിരുന്നു ദിയയുടെ പോസ്റ്റ്. ചുവടുവച്ചുപാടാം ശുഭരാത്രി എന്ന ഗാനത്തിനൊപ്പമാണ് ദിയ ചിത്രം പങ്കുവച്ചത്. പിന്നാലെ മറുപടിയുമായി അഹാനയും എത്തി. ചിരിയോടെ അതേതായാലും നന്നായി എന്നാണ് അഹാന കുറിച്ചത്.
കഴിഞ്ഞ മാസമാണ് അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതനായത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹആഘോഷത്തിന്റെ വിഡിയോ അഹാന പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരുന്നു. വിവാഹ ഒരുക്കവും ആഘോഷവും ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വിവാഹവിഡിയോ. വിവാഹത്തിന് വേണ്ടിയുള്ള മാസങ്ങൾ നീണ്ട കാത്തിരിപ്പിനെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമാണ് വീഡിയോയിൽ അഹാന പറയുന്നത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം ഏറ്റവും മെമ്മറബിളാവണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായും അത് നടന്നുവെന്നും അഹാന പറയുന്നു.