സംഗീതിൽ അഹാനയെയും പുറകിലാക്കി ദിയ; ഓസിയുടെ തിരിച്ചു വരവെന്ന് ആരാധകർ|Video

 
Entertainment

സംഗീതിൽ അഹാനയെയും പുറകിലാക്കി ദിയ; ഓസിയുടെ തിരിച്ചു വരവെന്ന് ആരാധകർ|Video

അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സംഗീതിൽ ചുവടു വയ്ക്കുന്നുണ്ട്.

Entertainment Desk

നടി അഹാന കൃഷ്ണ പുറത്തു വിട്ട സംഗീതിന്‍റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം അഹാന ക‌ൃഷ്ണയും നിമിഷും ചുവടു വ‍യ്ക്കുന്ന വിഡിയോ ഇപ്പോൾ തന്നെ ആയിരക്കണക്കിന് പേരാണ് കണ്ടത്. സംഗീതിൽ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് അഹാനയുടെ സഹോദരിമാരായ ദിയയും ഇഷാനിയും ഹൻസികയും എത്തിയത്. നാലു പേരും ചേർന്നുള്ള ഡാൻസും അതിമനോഹരമായിരുന്നു. സംഗീതിൽ ഏറ്റവും തിളങ്ങിയത് ദിയയാണെന്നാണ് ആരാധകർ പറയുന്നത്. പ്രസവത്തിനു ശേഷം അൽപ്പ തടിച്ച ദിയ ആത്മവിശ്വാസത്തോടെയും ഫുൾ എനർജിയോടെയും ആണ് നൃത്തം ചെയ്തത്.

സംഗീതിനു വേണ്ടി ദിയ തെരഞ്ഞെടുത്ത വേഷവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. നൃത്തം ചെയ്യുമ്പോൾ ദിയയെ മാത്രമേ കാണുന്നുള്ളൂ, മറ്റൊന്നും കാണുന്നില്ലെന്നാണ് വിഡിയോക്കു താഴെയുള്ള ഒരു കമന്‍റ്. സംഗീതിൽ കാരമലും കറുപ്പും കലർന്ന ഷറാറ അണിഞ്ഞാണ് അഹാന കൃഷ്ണ എത്തിയത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സംഗീതിൽ ചുവടു വയ്ക്കുന്നുണ്ട്.

നൃത്തം ചെയ്യാനറിയാത്ത അച്ഛൻ തനിക്കു വേണ്ടി ഒരു ചുവടു പോലും പിഴക്കാതെ അതിമനോഹരമായി നൃത്തം ചെയ്തുവെന്നും തങ്ങൾ ആറു പേരും ചേർന്നുള്ള നൃത്തം തന്‍റെ സ്വപ്നമായിരുന്നു, അതവർ യാഥാർഥ്യമാക്കി തന്നുവെന്നുമാണ് അഹാന സംഗീതിന്‍റെ വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ദിയയുടെ ‌ഭർത്താവ് അശ്വിൻ ഗണേഷും ഇഷാനിയുടെ സുഹൃത്തും അർജുനും ദിയയുടെ മകൻ ഓസിയും സുഹൃത്തുക്കളുമെല്ലാം സംഗീതിൽ നൃത്തം ചെയ്തിരുന്നു.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ