അശ്വിൻ ഗണേഷ്, ദിയ കൃഷ്ണ
ജോലി ഉപേക്ഷിച്ചതായി വെളിപ്പെടുത്തി ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷ്. ഇനി മുതൽ ദിയയുടെ ഉടമസ്ഥതയിലുള്ള ഓ ബൈ ഓസി എന്ന സ്ഥാപനത്തിന്‍റെ സിഇഒ ആയിരിക്കും അശ്വിൻ എന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. യൂട്യൂബ് ചാനലിലെ ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷനിലാണ് ഈ വെളിപ്പെടുത്തൽ.
ഐടി ഫീൽഡിലാണ് അശ്വിൻ ജോലി ചെയ്തിരുന്നത്. എന്നാൽ ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ബഹുമാനമോ ശമ്പളമോ ആ കമ്പനിയിൽ നിന്ന് കിട്ടിയിരുന്നില്ല. എപ്പോഴും മാനസികസമ്മർദം നിറഞ്ഞ ജീവിതമായിരുന്നുവെന്നും ദിയ പറയുന്നു. അതോടെ ആറു മാസം മുൻപാണ് അശ്വിൻ ജോലി ഉപേക്ഷിച്ചത്.
ഇക്കാര്യം അറിഞ്ഞപ്പോൾ തന്‍റെയും അശ്വിന്‍റെയും കുടുംബങ്ങൾ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ സന്തുഷ്ടരാണെന്നും ദിയ പറയുന്നു. നാലു വർഷം മുൻപാണ് ദിയ ഓ ബൈ ഓസി എന്ന സ്ഥാപനം തുടങ്ങിയത്.ഓ ബൈ ഓസിക്കു വേണ്ടി വിഡിയോകൾ ചെയ്യുന്നതിനും അശ്വിൻ സഹായിക്കാറുണ്ട്. അശ്വിൻ ബിസിനസിൽ സഹായിച്ചതു കൊണ്ടാണ് തനിക്ക് കുഞ്ഞിനെ നോക്കാനും ബിസിനസ് മുന്നോട്ടു കൊണ്ടു പോകാനും സാധിച്ചതെന്നും സ്ഥാപനത്തിന്‍റെ നട്ടെല്ല് അശ്വിൻ ആണെന്നും ദിയ പറയുന്നു.