ദിലീഷ് പോത്തൻ, പാർവതി തിരുവോത്ത്, ഡോൺ പാലത്തറ

 
Entertainment

ദിലീഷ് പോത്തനും പാർവതിയും പ്രധാന വേഷങ്ങളിൽ; ഡോൺ പാലത്തറയുടെ പുതിയ ചിത്രം വരുന്നു

ഫാമിലി എന്ന ചിത്രത്തിനു ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്

Aswin AM

സന്തോഷത്തിന്‍റെ ഒന്നാം രഹസ‍്യം, ഫാമിലി എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഡോൺ പാലത്തറ. ഏറെ നിരൂപക പ്രശംസ നേടിയ ഫാമിലി എന്ന ചിത്രത്തിനു ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ വിവരങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്നുവെന്നതാണ് ശ്രദ്ധേയം. ഇരുവർക്കും പുറമെ രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടും.

പാർവതി തന്നെയാണ് വിവരം സമൂഹമാധ‍്യമങ്ങളിലൂടെ അറിയിച്ചത്. ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും എന്നായിരുന്നു പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്‍റെ രചനയും കൈകാര‍്യം ചെയ്തിരിക്കുന്നത് ഡോൺ തന്നെയാണ്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ