ഡോണ്ട് ട്രബിൾ ദ ട്രബിൾ പ്രീ റിലീസ് ഇവന്‍റ്

 
Entertainment

കൊച്ചിയെ ആവേശത്തിലാക്കി ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവന്‍റ്

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്.എസ്. രാജമൗലിയെ കാണാൻ മണിക്കൂറുകൾക്കു മുമ്പേ ലുലു മാളിൽ തടിച്ചുകൂടി ആരാധകർ

Entertainment Desk

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്.എസ്. രാജമൗലി, താൻ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്‍റെ കേരള പ്രീ-റിലീസ് ഇവന്‍റിനായി കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാനായി മണിക്കൂറുകൾക്കു മുമ്പേ പ്രേക്ഷകർ തടിച്ചുകൂടി. കൊച്ചി ലുലു മോളിലെ വേദി സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടത്തിനായിരുന്നു.

ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ എസ്.എസ്. രാജമൗലി കേരളവുമായുള്ള തന്‍റെ പ്രിയപ്പെട്ട ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്‍റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.

'എന്‍റേതായ ഒരു ചിത്രം എന്ന രീതിയിൽ മറ്റൊരു ഭാഷയിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയിൽ ഞാനെടുത്ത ഇടവേളകൾ കൂടി കണക്കിലെടുത്താൽ എന്‍റെ സിനിമാജീവിതത്തിനും 25 വർഷം പൂർത്തിയാകുകയാണ്. 66-ലധികം ചിത്രങ്ങൾ, എന്നെ ചേർത്തുനിർത്തിയ ഓരോ പ്രേക്ഷകനും നന്ദി. 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പൂർണമായും ഒരു മലയാള ചിത്രമാണ്,' ചിത്രത്തിലെ നായകൻ ഫഹദ് ഫാസിൽ വേദിയിൽ പറഞ്ഞു.

'സിനിമയെ ഏറ്റവും നന്നായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന്‍റെ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' നിങ്ങൾ ഏറ്റെടുക്കുമെന്ന ഉറപ്പുണ്ട്,' ചിത്രത്തിന്‍റെ നിർമ്മാതാവ് എസ്.എസ്. കാർത്തികേയ പറഞ്ഞു.

ചിത്രത്തിലെ ബാലതാരമായ സാറ തന്‍റെ കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ വേദിയിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെച്ചു. കുട്ടികൾക്കൊപ്പം കുടുംബസമേതം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ബത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടി നേട്ടം കൈവരിച്ചതിന്‍റെ പശ്ചാത്തലത്തിൽ സംവിധായകൻ ഗിരീഷ് എ.ഡിയെ വേദിയിലേക്ക് ക്ഷണിച്ചു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, രാജമൗലി സാറിനെ തനിക്ക് ചെറിയ പേടിയാണെന്നും സെറ്റിൽ അദ്ദേഹം വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് സംസാരിക്കാൻ ചെറിയൊരു പേടി തോന്നാറുണ്ടെന്നും ഗിരീഷ് എ.ഡി പറഞ്ഞു.

ഡോണ്ട് ട്രബിൾ ദ ട്രബിൾ പ്രീ റിലീസ് ഇവന്‍റ്

ചിത്രം ഒക്ടോബർ 2-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒരു ഫാന്‍റസി ഫാമിലി എന്‍റർടെയ്‌നറാണ്. 'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളികളാണ്. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെ ഭാവന റിലീസാണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്‍റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്‍റണി എഡിറ്റിംഗും നിർവഹിക്കുന്നു.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

പ്രണയ നൈരാശ്യം; കോഴഞ്ചേരിയിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു

സൈനിക നിലവാരത്തിലുള്ള 10 ഡ്രോണുകളുമായി ഡൽഹി വിമാനത്താവളത്തിൽ 3 യാത്രക്കാർ പിടിയിൽ

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്