58 മണിക്കൂറിൽ നൂറു കോടി ക്ലബ്ബിൽ, ബോക്സ് ഓഫിസ് കീഴടക്കി ജോർജ് കുട്ടിയും കുടുംബവും

 
Entertainment

58 മണിക്കൂറിൽ നൂറു കോടി ക്ലബ്ബിൽ, ബോക്സ് ഓഫിസ് കീഴടക്കി ജോർജ് കുട്ടിയും കുടുംബവും

സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്

Manju Soman

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 3 100 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 58 മണിക്കൂറിലാണ് ചിത്രം സ്വപ്നനേട്ടം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 13 വർഷമായുള്ള ഞങ്ങളുടെ യാത്രയിൽ കൂടെ നിൽക്കുന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവച്ചത്.

റിലീസ് ദിനത്തിൽ 43.37 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസിൽ നിന്ന് ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് 15.85 കോടിയാണ് വാരിയപ്പോൾ കേരളത്തിൽ നിന്ന് 10.70 കോടി നേടി. 25 കോടിയാണ് വിദേശത്തുനിന്നുള്ള കലക്‌ഷൻ. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസായി.

2013ൽ റിലീസ് ചെയ്ത ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമാണ് ഇത്. 2021ൽ രണ്ടാം ഭാഗം വന്നു. മോഹൻലാലിന്‍റെ കഥാപാത്രമായ ജോർജുകുട്ടിക്കും കുടുംബത്തിനും നാല് വർഷത്തിലുണ്ടാകുന്ന മാറ്റമാണ് ചിത്രത്തിൽ പറയുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്