ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച 'ദൃശ്യം 3' ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു
ദൃശ്യത്തിന്റെ ഹിന്ദി പതിപ്പായ ദൃശ്യം 3: ദ കൺക്യൂഷൻ ഒടിടിയിലേക്ക്. ബോക്സ് ഓഫിസിൽ വലിയ കുതിപ്പ് നേടിയ ചിത്രം നവംബർ 27 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. അജയ് ദേവ്ഗൺ നായകനായെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 577 കോടി മുതൽ 595 കോടി വരെയാണ് കളക്ഷൻ നേടിയതാണ് റിപ്പോർട്ടുകൾ.
അഭിഷേക് പഥക്കാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അജയ് ദേവ്ഗണിന് പുറമേ തബു, ശ്രിയ ശരൺ, ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ്, രജത് കപൂർ, ഇഷിത ദത്ത എന്നവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ യഥാർഥ പതിപ്പായ മലയാളത്തെ കടത്തുവെട്ടിയ തിരക്കഥയാണ് ഹിന്ദിയിലേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഹിന്ദി ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. മലയാളം പതിപ്പിൽ നിന്ന് വ്യത്യസ്തമായ കഥാസന്ദർഭങ്ങളാണ് ഇതിലുള്ളത്. ഹിന്ദിവച്ച് നോക്കുമ്പോൾ മലയാളത്തിലെ ദൃശ്യം 3 വളരെ മോശമാണെന്നാണ് പൊതു അഭിപ്രായം.