ജോർജുകുട്ടിയുടെ ജീവിതം ഇനി എങ്ങോട്ട്? ആകാംക്ഷ ഉണർത്തി ദൃശ്യം 3 ട്രെയിൽ

 
Entertainment

ജോർജുകുട്ടിയുടെ ജീവിതം ഇനി എങ്ങോട്ട്? ആകാംക്ഷ ഉണർത്തി ദൃശ്യം 3 ട്രെയിലർ

ജോർജ് കുട്ടിയുടേയും കുടുംബത്തിനും നേരിടേണ്ടി വരുന്ന പുതിയ പ്രതിസന്ധികളിലൂടെയാണ് ചിത്രം പോകുന്നത്

ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേഷകർ. ഇപ്പോൾ പ്രതീക്ഷകളേറ്റിക്കൊണ്ട് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തെത്തിയിരിക്കുകയാണ്. ജോർജ് കുട്ടിയുടേയും കുടുംബത്തിനും നേരിടേണ്ടി വരുന്ന പുതിയ പ്രതിസന്ധികളിലൂടെയാണ് ചിത്രം പോകുന്നത്.

ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.ചിത്രത്തിന്‍റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയിലർ പ്രകാശനം നടന്നത് . ഒരു ദുരന്തത്തിന്‍റെ വേട്ടയാടലുമായി ജീവിക്കുന്ന ജോർജ് കുട്ടിയുടേയും കുടുംബത്തിന്‍റേയും സംഘർഷങ്ങളാണ് ദൃശ്യം സിനിമകളെ മുന്നോട്ടു നയിക്കുന്നത്. ദൃശ്യത്തിൽ തുടങ്ങി... ദൃശ്യം 2വിലും ഈ സംഘർഷം തന്നെയാണ് ജോർജ് കുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നത് . ദൃശ്യം3 യിലും അതു തന്നെയാണ് നിഴലിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്പുറത്തുവിട്ട ട്രയിലറിലെ ഭാഗങ്ങൾ.

തന്‍റെ കഴിഞ്ഞ നാൽപ്പത്തിയെട്ടു വർഷത്തെ അഭിനയ ജീവിതത്തിൽ കിട്ടിയ രസകരമായ ഒരു ക്യാരക്ടറാണ് ജോർജ് കുട്ടി എന്നാണ് മോഹൻലാൽ പറയുന്നത്. ആ ക്യാരക്ടർ എന്താണന്ന് എനിക്കു പോലും അറിയാത്ത തരത്തിൽ ജോർജ് കുട്ടി വേറൊരാളായിമാറി. തന്‍റെ ഫാമിലി ക്കൊന്നും സംഭവിക്കില്ല... അതിനു ഞാൻ വാക്കു തരുന്നു... ആ ഒറ്റ വാക്കിലാണയാളുടെ ജീവിതം'- മോഹൻലാൽ പറയുന്നു.

ദൃശ്യം -3 യിൽ ജോർജ്കുട്ടിയുടെ കഥാപാത്രത്തിന് അഭിനയ സാധ്യതകൾ ഏറെയുണ്ടന്ന് സംവിധായകൻ ജീത്തു ജോസഫും അനുസ്‌മരിച്ചു. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദൃശ്യം .എല്ലാ ഭാഷക്കാരേയും ദേശക്കാരേയും ഒരു പോലെ ആകർഷിച്ച ചിത്രം . അതിന്‍റെ തുടർച്ചയായി എത്തുന്ന ദൃശ്യം - 3 യും ലോകമെമ്പാടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മോഹൻലാലിന്‍റെ ജന്മ ദിനമായ മെയ് ഇരുപത്തിയൊന്നിന് ചിത്രം പ്രദർശനത്തിത്തുകയാണ്.

വടക്കൻ കേരളത്തിൽ ശക്തമായ മഴ വരുന്നു; 5 ജില്ലകളിൽ യെലോ അലർട്ട്, ജനങ്ങൾക്ക് ജാഗ്രത നിർദേശം

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജി വച്ചു, 8 പേർ അറസ്റ്റിൽ

20 നായ്ക്കളുടെ കാവലിൽ കഞ്ചാവ് കേസിലെ പ്രതി; ബിസ്കറ്റ് നൽകി പറ്റിച്ച് അറസ്റ്റ്

തിരുവനന്തപുരത്ത് ബിജെപി താഴെ വീഴുമോ? അവിശ്വാസത്തിനൊരുങ്ങി യുഡിഎഫ്, സ്വതന്ത്രന്‍റെ വോട്ട് നിർണായകം

കന്നുകാലി കുത്തി; ബിജെപി കൗൺസിലർക്ക് പരുക്ക്