'ഐ ആം ഗെയിം' ആദ‍്യ ദിനം ബോക്സ് ഓഫിസിൽ നിന്നും എത്ര നേടി? ടോക്സിക്കിനെ മറികടന്നു

 
Entertainment

'ഐ ആം ഗെയിം' ആദ‍്യ ദിനം ബോക്സ് ഓഫിസിൽ എത്ര നേടി? ടോക്സിക്കിനെ മറികടന്നു

സെപ്റ്റംബർ 3ന് തിയെറ്ററിലെത്തിയ ചിത്രത്തിന്‍റെ ആദ‍്യ ദിന ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്

Aswin AM

2023ൽ തിയെറ്ററിൽ റിലീസായ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽക്കർ സൽമാന്‍റെതായി കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ മലയാള ചിത്രമാണ് നഹാസ് ഹിദായത്ത് ഒരുക്കിയ ഐ ആം ഗെയിം. സെപ്റ്റംബർ 3ന് തിയെറ്ററിലെത്തിയ ചിത്രത്തിന്‍റെ ആദ‍്യ ദിന ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

ചലചിത്ര നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രമുഖ‍ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആദ‍്യ ദിനം മലയാളത്തിൽ നിന്നും മാത്രമായി 4.30 കോടി രൂപ കളക്ഷൻ നേടിയെന്നാണ്.

തെലുങ്ക് പതിപ്പിൽ 0.65 കോടിയും ഹിന്ദി പതിപ്പിൽ 0.10 കോടിയും ചിത്രം നേടി. ഇതോടെ ഗീതു മോഹൻദാസിന്‍റെ സംവിധാനത്തിൽ കെജിഎഫ് സ്റ്റാർ‌ യാഷ് നായകനായി അടുത്തിടെ തിയെറ്ററിലെത്തിയ ടോക്സിക് എന്ന ചിത്രത്തിന്‍റെ ആദ‍്യ ദിന ബോക്സ് ഓഫിസ് കളക്ഷൻ ഐ ആം ഗെയിം മറികടന്നു. ടോക്സിക് റിലീസായി ഒമ്പതാം ദിനത്തിലാണ് 4 കോടി രൂപ വാരിയത്.

ലക്കി ഭാസ്കർ ആണ് ആദ‍്യ ദിനത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ദുൽക്കർ ചിത്രം. 7.35 കോടി രൂപയാണ് ലക്കി ഭാസ്കർ ആദ‍്യ ദിനം നേടിയത്. തൊട്ടുതാഴെ 6.85 കോടിയുമായി കിങ് ഓഫ് കൊത്തയും 5.60 കോടി നേടി കുറുപ്പും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓണം റിലീസായി തിയെറ്ററിലെത്തേണ്ട ചിത്രമായിരുന്നു ഐ ആം ഗെയിം. എന്നാൽ പിന്നീട് റിലീസ് തീയതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റുകയായിരുന്നു. ദുൽക്കറിനൊപ്പം ആന്‍റണി വർഗീസ്, തമിഴ് സംവിധായകൻ മിഷ്കിൻ, കയാദു ലോഹർ, കതിർ, വിനയ് ഫോർട്ട്, എന്നിവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം

തൃശൂരിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നു വീണു

കൗണ്ടിയിൽ സ്റ്റോക്സിന്‍റെ സ്റ്റംപ് തെറിപ്പിച്ച ചഹൽ മാജിക്, വിഡിയോ വൈറൽ | Video

തിയെറ്ററിൽ പോപ്കോണിന് അമിതവില; സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് അനൂപ് ജേക്കബ്

സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകര്‍; ഇന്ത്യയില്‍ നവംബര്‍ 10 ന് പുറത്തിറങ്ങും