ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

 
Entertainment

ദുൽക്കർ–പൂജ ഹെഗ്‌ഡെ കൂട്ടുകെട്ടിൽ തെലുങ്ക് ചിത്രം; ‘ശ്രീ ശ്രീ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രവി നെലകുടിറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Aswin AM

മലയാള നടൻ ദുൽക്കർ സൽമാനും പൂജ ഹെ്ഡെയും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. ശ്രീ ശ്രീ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി നെലകുടിറ്റിയാണ്.

തങ്ങളുടെ ഔദ‍്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരങ്ങൾ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ഇരുവർക്കും പുറമെ രമ‍്യ കൃഷ്ണൻ, ജഗപതി ബാബു, റാവു രമേശ്, സച്ചിൻ ഖേദേക്കർ, ദീക്ഷിത് ഷെട്ടി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ജി.വി. പ്രകാശ് സംഗീതം കൈകാര‍്യം ചെയ്യുമ്പോൾ അനയ് ഓം ഗോസ്വാമി ഛായാഗ്രഹണം നിർവഹിക്കും. ദുൽക്കറിന്‍റെ കരിയറിലെേ 41ാം ചിത്രമായ ശ്രീ ശ്രീ ഫീൽ ഗുഡ് പ്രണയ ചിത്രമായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. ലവ് വിൽ സ്പാർക്ക് എഗെയ്ൻ എന്നാണ് ചിത്രത്തിന്‍റെ ടൈറ്റിൽ ടാഗ്‌ലൈൻ.

ദുൽക്കറിന്‍റെ അഞ്ചാമത്തെ തെലുങ്ക് ചിത്രം കൂടിയായിരിക്കും ഇത്. കാന്ത എന്ന ചിത്രത്തിലാണ് ദുൽക്കർ അവസാനമായി അഭിനയിച്ചത്. നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തിൽ ഐ ആം ഗെയിം എന്ന മലയാള ചിത്രമാണ് ദുൽക്കറിന്‍റെതായി വരാനിരിക്കുന്ന ചിത്രം.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം