കൈക്കുഞ്ഞുമായി ജിമ്മിൽ എത്തി ദുർഗാ കൃഷ്ണ, വർക്കൗട്ട് വിഡിയോ വൈറൽ

 
Entertainment

കൈക്കുഞ്ഞുമായി ജിമ്മിൽ എത്തി ദുർഗാ കൃഷ്ണ, വർക്കൗട്ട് വിഡിയോ വൈറൽ

മകൾ പ്രകൃതിയെ നെഞ്ചോട് ചേർത്ത് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്

Manju Soman

മദർഹുഡ് ആഘോഷിക്കുകയാണ് നടി ദുർഗാ കൃഷ്ണ. കുഞ്ഞിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് കുഞ്ഞിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്‍റെ വിഡിയോ ആണ്. മകൾ പ്രകൃതിയെ നെഞ്ചോട് ചേർത്ത് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

ആരാണ് പറഞ്ഞത് ഒരു കുഞ്ഞ് നിങ്ങളുടെ സ്വപ്നങ്ങൾക്ക് തടസമാകുമെന്ന്? ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരു കൊച്ചുകൂട്ടാളിയെ ആണ് എനിക്ക് ലഭിച്ചിരിക്കുന്നത്.- എന്ന അടിക്കുറിപ്പിലാണ് ദുർഗ കൃഷ്ണ വിഡിയോ പങ്കുവച്ചത്. കംഗാരൂ പൗച്ചിൽ മകളെ ഇരുത്തിക്കൊണ്ട് വർക്കൗട്ട് ചെയ്യുകയാണ് ദുർഗ. ട്രെഡ്മില്ലിൽ നടക്കുന്നതും സ്ക്വാട്ട് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് ദുർഗ‍യെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മകൾ വളർന്നു വരുമ്പോൾ അമ്മയായിരിക്കും അവളുടെ സൂപ്പർഹീറോ എന്നാണ് ഒരാൾ കുറിച്ചത്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ മരണപ്പെട്ടത് 2378 പേർ