'കേരള സ്റ്റോറി 2'ന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

 
Entertainment

'കേരള സ്റ്റോറി 2'ന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി

സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്

Aswin AM

കൊച്ചി: കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അടുത്ത ചൊവ്വാഴ്ചയോടെ ഹർജി ഹൈക്കോടതി പരിഗണിക്കും. ഇതേത്തുടർന്ന് സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി.

രണ്ടു ദിവസം മുൻപാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ മുഖ‍്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മതനിരപേക്ഷ പാരമ്പര‍്യത്തെ അവഹേളിക്കാൻ ല‍ക്ഷ‍്യമിട്ട് നിർ‌മിച്ച ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന തരത്തിലായിരുന്നു മുഖ‍്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം

ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് ലൈസൻസുകൾ റദ്ദാക്കി കർണാടക സർക്കാർ