അപൂർവരോഗം ബാധിച്ച പെൺകുട്ടിയുടെ കഥയുമായി എന്‍റെ ജീവിത നൊമ്പരം; റിലീസ് 27ന്

 
Entertainment

അപൂർവരോഗം ബാധിച്ച പെൺകുട്ടിയുടെ കഥയുമായി എന്‍റെ ജീവിത നൊമ്പരം; റിലീസ് 27ന്

സൈനികനായിരുന്ന രാജൻ ശ്രീധരന്‍റേതാണ് രചന.

Thiruvananthapuram Bureau

മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച പെൺകുട്ടിയുടെ കഥ പറയുന്ന എന്‍റെ ജീവിത നൊമ്പരം 27ന് തിയെറ്ററുകളിലെത്തും. രാജൻ ശ്രീധരനും മനു വി.കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു കാർത്തിക്കും പ്രിയങ്ക ചന്ദ്രനും മുഖ്യ വേഷത്തിൽ എത്തുന്നു. അസുഖം ബാധിച്ച ഗീതു കൃഷ്ണ എന്ന മാവേലിക്കരക്കാരിയുടെ ജീവിത സാഹചര്യവും ആ വീട്ടുകാർ അനുഭവിക്കുന്ന നെഞ്ചുലയ്ക്കുന്ന ജീവിത പശ്ചാത്തലവുമാണ് ഈ ചിത്രത്തിൽ വിവരിക്കുന്നത്. മരുന്നിനോ മന്ത്രത്തിനൊ ഒരിക്കലും ഭേദമാക്കാൻ കഴിയാത്ത ഈ രോഗം ആ കുടുംബത്തെ കാർന്നു തിന്നുന്നതിന്‍റെ നേർകാഴ്ച്ചയാണ് സിനിമ.

സൈനികനായിരുന്ന രാജൻ ശ്രീധരന്‍റേതാണ് രചന. ശാന്തിനിയും ശോഭനകുമാരിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പത്മശ്രീ മധു, രേഷ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അസുഖം ബാധിച്ച പെൺകുട്ടിയുടെ ബാല്യകാലം അവതരിപ്പിക്കുന്ന പാർവണ എന്ന ബാലതാരമാണ്.

സിനിമ ജനങ്ങൾക്ക് പുതിയ ഒരു ബോധവൽക്കരണം കൂടിയാകുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മനു വി. കുമാർ, ബിനു ജോൺ, വിനോദ് വി.നായർ, സാം കെ.ഗോപാൽ, ജാസ്മിൻ, ഷാജി രാജേഷ് കുമാർ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശോഭന കുമാരിയാണ് ഗാനരചന നിർവഹിക്കുന്നത്. മരണപ്പെട്ട ഗീതു കൃഷ്ണയുടെ കവിതയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!