അൻസിബ, ലക്ഷ്മിപ്രിയ

 
Entertainment

അൻസിബയ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി

ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ നടി അന്‍സിബ ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം

Namitha Mohanan

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നിലവില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.

അതേസമയം, ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ നടി അന്‍സിബ ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിവരങ്ങളുൾപ്പെടുത്തി വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചെന്ന് കാട്ടി പാലാരിവട്ടം പൊലീസിലാണ് അൻസിബ ആദ്യം പരാതി നൽകിയത്.

എന്നാൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. കോടതി പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയതോടെയാണ് കോടതി ഹർജി തള്ളിയത്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ