എസ്തർ അനിൽ

 
Entertainment

തുണിയുരിയുന്നത് റോൾ കിട്ടാൻ!; "നിങ്ങൾക്കിത് നിർത്തിക്കൂടെ, ഇൻസ്റ്റയിൽ ഗ്ലാമറസായതുകൊണ്ട് നായികമാരായവർ എത്ര പേരുണ്ട്"

ബാലതാരങ്ങളായി എത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് എസ്തർ പറഞ്ഞിരുന്നു

Manju Soman

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ അനിൽ. താരത്തിന്‍റെ ബോൾഡ് സ്റ്റേറ്റ്മെന്‍റുകൾ പലപ്പോഴും സൈബർ ആക്രമണത്തിന് കാരണമാകാറുണ്ട്. അടുത്തിടെ നടിയുടെ അത്തരത്തിലുള്ള ഒരു പരാമർശം വിവാദമായി. ബാലതാരങ്ങളായി എത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ട് എന്നാണ് എസ്തർ പറഞ്ഞത്. പിന്നാലെ ഈ നിലപാടിനെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. അത്തരം വിമർശകർക്ക് എസ്തർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

‘‘പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്’’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. പിന്നാലെ ഇതിനെ പിന്തുണച്ചുകൊണ്ട് നിരവധി പേർ എത്തി. സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ വേണ്ടി അൽപവസ്ത്രവും ശരീരഭംഗിയും ഒക്കെ കാണിച്ച് പോസ് ചെയ്ത് അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും.- എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

ഇതോടയാണ് മറുപടിയുമായി എസ്തർ രംഗത്തെത്തിയത്. കമന്‍റുകളുടെ സ്ക്രീൻഷോട്ട് സ്റ്റോറിയാക്കിയിട്ടായിരുന്നു മറുപടി. ‘‘തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചൂടെ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം? മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല. ചിലർക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം. സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം? എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി,’’- എസ്തർ കുറിച്ചു.

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ

കൊല്ലത്ത് അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു

കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ്: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

'പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ റെക്കോഡ് ചെയ്തു, അയാൾ മദ്രാസിലെ ജെഫ്രി എപ്സ്റ്റീൻ'; സംഗീത സംവിധായകനെതിരേ തമിഴ് ഗായിക