അരയനും അമരക്കാരനും പ്രദർശന സജ്ജമാകുന്നു.

 
Entertainment

ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും

വിശുദ്ധ കുരിശിന്‍റെ മഹത്വവും കുടുംബജീവിതത്തിന്‍റെ പവിത്രതയും മുന്നോട്ടുവച്ച് വിശ്വാസത്തിന്‍റെ ശക്തി ഓർമിപ്പിക്കുന്ന ചിത്രമാണ് ‘അരയനും അമരക്കാരനും’

Entertainment Desk

വിശുദ്ധ കുരിശിന്‍റെ മഹത്വവും കുടുംബജീവിതത്തിന്‍റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന ചലച്ചിത്രമാണ് 'അരയനും അമരക്കാരനും'. ജീവിത പോരാട്ടങ്ങൾക്കിടയിലും നിർമിത ബുദ്ധിയുടെ മധ്യേയും സത്യവും നീതിയും സ്വാതന്ത്ര്യവും കരുണയും സമാധാനവും സ്നേഹവും കൈമുതലാക്കി മുന്നേറുവാൻ ശക്തിപകരുന്നതാണീ ചിത്രം. ചിത്രം പ്രദർശന സജ്ജമായികൊണ്ടിരിക്കുന്നു.

ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേശ്, സജി സൂര്യ, ഹരി കൊല്ലം, ടി. ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.

സമന്വയ വിഷന്‍റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഹെഡ് , വെരി റവ. മോൺ. ഡോ. വിൻസന്‍റ് കെ പീറ്ററാണ്. നിർമാണം - ബ്രൈറ്റ് തോംസൺ, സംവിധാനം - വി.വി. വിൽഫ്രഡ്, കഥ തിരക്കഥ സംഭാഷണം - ഷാജി മതിലകം, ഛായാഗ്രഹണം - ഗുണ അനുരാഗ്, അലക്സ്, വിനോദ്, എഡിറ്റിങ് - പി.സി. മോഹനൻ.

പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, കളറിസ്റ്റ് - ആർ മുത്തുരാജ്, കല -ഷിലിൻ, ബിജു വിതുര,രാജീവ് ഇടക്കുളം, ചമയം - വിനോദ്, കോസ്‌റ്റ്യും - രാധാകൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ - ശരത് ബാലകൃഷ്ണൻ, കോ- ഡയറക്ടർ - ജിതീഷ് കരുണാകരൻ, ഗാനരചന -വെരി റവ. മോൺ. ഡോ. വിൻസന്‍റ് കെ പീറ്റർ, ബ്രൈറ്റ് തോംസൺ, സോംഗ് കമ്പോസിംഗ് - വില്യം ആറാട്ടുകുഴി, പ്രണവം മധു.

അരയനും അമരക്കാരനും സിനിമയിൽനിന്ന്.

ആലാപനം - കാവാലം ശ്രീകുമാർ, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, ബി ജി എം - ശ്യാം മോഹൻ എം എം, ആക്ഷൻസ് - അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് എഫക്ട്‌സ് - ആർ റെജികുമാർ, മുരുകൻ, എഫക്ട്സ് - രാജേഷ് കെ ആർ, സംവിധാന സഹായികൾ - മുകേഷ് മനോഹർ, സനീഷ് മുല്ലരികുടി, ജോർജ് യോഗീശ്വരൻ, പ്രമോദ് മണി, വിതരണം - ബ്രൈറ്റ് റിലീസ്, മാർക്കറ്റിംഗ് സഹായികൾ - പ്രജിത്ത്, രാഹുൽ, ജിനു, ജയന്തി, പിആർഓ - അജയ് തുണ്ടത്തിൽ.

'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

''ഗംഭീറിനെ പോലൊരു കോച്ചിനെ ഇന്ത‍്യയ്ക്ക് ആവശ‍്യമില്ല, ധോണിയെ തിരിച്ചു കൊണ്ടു വരൂ''; തുറന്നടിച്ച് എസ്. ശ്രീശാന്ത്

ബജറ്റിൽ കാർഷിക മേഖല‍‌യെ അവഗണിച്ചു, കേരളം കടക്കെണിയിലാണെന്ന ആരോപണം പൊളിഞ്ഞു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി